ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു, പെർഫ്യും പരസ്യ വിവാദത്തിൽ ബ്രാൻഡ് മാപ്പ് ചോദിച്ചു
text_fieldsന്യൂഡൽഹി: സ്ത്രീകൾക്കെതിരായ ആക്രമണത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം പിൻവലിക്കാൻ ആവശ്യപ്പെട്ട പെർഫ്യും പരസ്യങ്ങളുടെ ഉള്ളടക്കത്തിൽ മാപ്പ് ചോദിച്ച് ലെയർ ഷോട്ട് ബ്രാൻഡ്.
"ആർക്കെതിരെയും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ മനഃപൂർവം ശ്രമിച്ചിട്ടില്ലെന്നും പരസ്യത്തിന്‍റെ ഉള്ളടക്കത്തിൽ അസ്വസ്ഥരായ എല്ലാ ജനവിഭാഗത്തിനോടും മാപ്പ് ചോദിക്കുന്നുവെന്നും ബ്രാൻഡ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പറഞ്ഞു.
ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യം മാധ്യമ ധർമം ലംഘിക്കുന്നതാണെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം വിലയിരുത്തിയിരുന്നു. പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമായ പരസ്യത്തിന് പ്രശ്നങ്ങളുണ്ടെന്ന് അഡ്വർടൈസ്മെന്റ് സ്റ്റാന്റേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയും നിരീക്ഷിച്ചു.
"വിഷലിപ്തമായ ആണത്വത്തിന്‍റെ ഏറ്റവും മോശമായ പ്രകടനമാണ് ഈ പരസ്യമെന്ന്" ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഡൽഹി പൊലീസിനോടും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും പരസ്യത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും അവർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.