ബോയിങ് വിമാനങ്ങൾ സുരക്ഷ പരിശോധന നടത്തി
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രവർത്തനക്ഷമമായ ബോയിങ് 737-8 മാക്സ് വിമാനങ്ങളുടെ പരിശോധന തൃപ്തികരമായി പൂർത്തിയായതായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
കഴിഞ്ഞയാഴ്ച അമേരിക്കയിൽ അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ജനവാതിൽ വേറിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരക്ഷ പരിശോധന. എയർ ഇന്ത്യ എക്സ്പ്രസിന്റെ നാല് വിമാനങ്ങളിലും സ്പൈസ് ജെറ്റിന്റെ എട്ട് വിമാനങ്ങളിലും ആകാശ എയർലൈൻസിന്റെ 20 വിമാനങ്ങളിലുമാണ് പരിശോധന നടത്തിയത്. ജനുവരി അഞ്ചിന് അലാസ്ക വിമാനം പറന്നുയർന്ന ഉടനെയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.