ബോഗിപ്പൊങ്കൽ: ചെന്നൈയിൽ വിമാന-റെയിൽ സര്‍വിസുകള്‍ തടസ്സപ്പെട്ടു
text_fieldsചെന്നൈ: ബോഗിപ്പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ഉയര്‍ന്ന പുകയില്‍ ചെന്നൈ നഗരത്തിൽ റോഡ്-റെയിൽ-വിമാന സർവിസുകൾ തടസ്സപ്പെട്ടു. രാവിലെ നഗരത്തില്‍ പലയിടത്തും കാഴ്ചയെ മറച്ചു പുകപടലം രൂപപ്പെട്ടു. പൊങ്കല്‍ ആഘോഷങ്ങളുടെ തുടക്കമായി വീടും പരിസരവും വൃത്തിയാക്കി മാലിന്യം കത്തിച്ചുകളയുന്ന ദിവസമായിരുന്നു ശനിയാഴ്ച.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ 50ഒാളം വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കുകയോ വഴിതിരിച്ചുവിടുകേയാ ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ നാലുമുതല്‍ രാവിലെ 9.30 വരെയാണ് വിമാനങ്ങള്‍ക്ക് തടസ്സം നേരിട്ടത്. ഷാര്‍ജക്കും ദോഹക്കും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ സര്‍വിസ് ഉപേക്ഷിച്ചു. ചെന്നൈയിൽ ഇറേങ്ങണ്ട 18 വിമാനങ്ങൾ ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും തിരിച്ചുവിട്ടു. ഇതില്‍ പലതും അന്താരാഷ്ട്ര സര്‍വിസുകളാണ്.
പുറപ്പെടേണ്ട 30 വിമാനങ്ങൾ വൈകി. ദീര്‍ഘദൂര െട്രയിനുകൾ അരമണിക്കൂറിലേറെ വൈകിയാണ് എത്തിയതെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ പറഞ്ഞു. സബര്‍ബന്‍ ട്രെയിനുകളും തടസ്സം നേരിട്ടെങ്കിലും രാവിലെ ഒമ്പതിനുശേഷം സര്‍വിസുകള്‍ പുനരാരംഭിച്ചു. വായു മലിനീകരണം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ബോധവത്കരണം സംഘടിപ്പിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. മഞ്ഞും പുകയും ചേര്‍ന്നാണ് വായുവില്‍ പടലമായി കുമിഞ്ഞുകൂടുന്നത്. ടയറുകളും പ്ലാസ്റ്റിക് വസ്തുക്കളും കത്തിക്കുന്നത് വലിയ തോതിലുള്ള മലിനീകരണമാണ് സൃഷ്ടിക്കുന്നത്. തൈപ്പൊങ്കല്‍ ഞായറാഴ്ചയാണ്. തുടര്‍ ദിവസങ്ങളിലാണ് മാട്ടുപ്പൊങ്കലും കാണുംപൊങ്കലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.