പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: പണം നൽകിയത് യോഗ്യതയില്ലാത്തവർക്ക്, കേന്ദ്രത്തിന് നഷ്ടം 2600 കോടി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ യോഗ്യതയില്ലാവർ വൻതോതിൽ കടന്നു കൂടിയതായി കേന്ദ്രസർക്കാർ. കേന്ദ്രകാർഷികമന്ത്രാലയമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. പദ്ധതിയുടെ ആനുകൂല്യം നേടിയ 12 ലക്ഷം പേരെ പരിശോധിച്ചതിൽ 4 ശതമാനം പേർക്കും യോഗ്യതയില്ലെന്നാണ് കണ്ടെത്തൽ.
പദ്ധതിക്കായി അപേക്ഷിക്കാത്തവരെ പോലും ഇതിെൻറ ഭാഗമാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കണക്കുകളനുസരിച്ച് ഏകദേശം 10 കോടി പേരാണ് ഇതുവരെ പദ്ധതിക്കായി അപേക്ഷിച്ചത്. ഇതിൽ 40 ലക്ഷം പേർക്കും യോഗ്യതയില്ലെന്നാണ് കൃഷിമന്ത്രാലയം വ്യക്തമാക്കുന്നത്. യോഗ്യതയില്ലാത്തവർക്ക് പണം നൽകിയതിലൂടെ 2600 കോടി നഷ്ടമായെന്നും കേന്ദ്രസർക്കാർ പറയുന്നു.
ബി.ജെ.പി ഭരിക്കുന്ന അസമിലാണ് യോഗ്യതയില്ലാത്തവരുടെ എണ്ണം ഏറ്റവും കൂടുതൽ. ഇവിടെ 16 ശതമാനം പേർക്കും യോഗ്യതയില്ല. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും യോഗ്യതയില്ലാത്തവരുടെ എണ്ണം കൂടുതലാണ്. പ്രതിവർഷം കർഷകർക്ക് 6000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് കിസാൻ സമ്മാൻ നിധി. ഗഡുക്കളായാണ് തുക വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.