ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യയല്ല; കൊലപാതകമെന്ന് സോമി അലി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറ്റിയതായും ആരോപണം
text_fieldsമുംബൈ: 2020 ജൂൺ 14 ന് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റേത് ആത്മഹത്യയായിരുന്നില്ല കൊലപാതകമായിരുന്നെന്ന് നടിയും സൽമാൻ ഖാന്റെ മുൻ പങ്കാളിയുമായിരുന്ന സോമി അലി.
അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഡോക്ടർമാർ മാറ്റുകയായിരുന്നെന്നും അവർ അവകാശപ്പെട്ടു. സോഷ്യൽ മീഡിയ വെബ്സൈറ്റായ റെഡ് ഇറ്റിലെ ‘ആസ്ക് മി എനിത്തിങ്ങി’ലാണ് അവർ ആരോപണം ഉന്നയിച്ചത്. എയിംസ് മെഡിക്കൽ ബോർഡ് സുശാന്തിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളിക്കളയുകയും ആത്മഹത്യയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എയിംസ് ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. സുധീർ ഗുപ്ത തൂങ്ങിമരിച്ചതാണെന്നും ശരീരത്തിൽ മുറിവുകളൊന്നും ഇല്ലെന്നും പ്രസ്താവിച്ചിരുന്നു.
ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ മുൻ കാമുകിയും നടിയും പാക് വംശജയുമാണ് സോമി അലി. സുശാന്ത് സിങ് കേസിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിനാണ് അവർ ഇപ്രകാരം മറുപടി പറഞ്ഞത്. ‘സുശാന്ത് സിങ്ങിനെ കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറ്റിയത് എയിംസിലെ ഡോ. സുധീർ ഗുപ്തയാണെന്നും’ അവർ പറഞ്ഞു.
സോമിയുടെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.