ലഹരി മരുന്ന് കേസ്: കരൺ ജോഹറിെൻറ നിർമാണ കമ്പനിയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് പ്രസാദ് അറസ്റ്റിൽ
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ എക്സിക്യൂട്ടീവ് പ്രെഡ്യൂസർ ക്ഷിതിജ് പ്രസാദിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്തു. സംവിധായകൻ കരൺ ജോഹറിെൻറ നിർമാണ കമ്പനിയായ ധർമാറ്റിക് എൻറർടെയിൻമെൻറിലെ എക്സിക്യൂട്ടീവ് പ്രെഡ്യൂസറാണ് ക്ഷിതിജ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ക്ഷിതിജിെൻറ അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇയാൾ നിരവധി പരിപാടികളിൽ മയക്കുമരുന്ന് എത്തിച്ചതായി തെളിഞ്ഞിരുന്നു.
ലഹരി മരുന്ന് കേസിൽ ക്ഷിതിജിനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻ.സി.ബി അന്വേഷണ സംഘം ആവശ്യെപ്പട്ടിരുന്നു. ഡൽഹിയിലായതിനാൽ ഇയാൾ വെള്ളിയാഴ്ചയാണ് മുംബൈയിലെത്തി എൻ.സി.ബി ഓഫീസിൽ ഹാജരായത്. അതിനിടെ ക്ഷിതിജിെൻറ വസതിയിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
മയക്കുമരുന്ന് കേസിൽ നടി ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ എൻ.സി.ബി ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്ന് ആവശ്യപ്പെട്ട് പുറത്തുവന്ന വാട്ട്സ് ആപ്പ് സന്ദേശം തേൻറത് തന്നെയാണെന്ന് ദീപിക പദുകോൺ അന്വേഷണ സംഘത്തിനുമുമ്പിൽ സമ്മതിച്ചതായാണ് വിവരം. ശ്രദ്ധ കപൂർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.