അതീഖിന്റെ അഭിഭാഷകന്റെ വീടിനു സമീപം ബോംബേറ്
text_fieldsപ്രയാഗ് രാജ്: പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ട മുൻ എം.പി അതീഖ് അഹ്മദിന്റെ അഭിഭാഷകന്റെ വീടിനു സമീപം ബോംബേറ്. അഭിഭാഷകരിലൊരാളായ ദയാശങ്കർ മിശ്രയുടെ പ്രയാഗ് രാജിലെ വീടിനരികിലാണ് ചൊവ്വാഴ്ച ബോംബേറുണ്ടായത്. അതേസമയം, മിശ്രയെ ലക്ഷ്യംവെച്ചുള്ള ആക്രമണമല്ലെന്നും പ്രദേശത്തെ രണ്ടു യുവാക്കൾ തമ്മിലെ തർക്കമാണെന്നുമാണ് പൊലീസ് ഭാഷ്യം.
എന്നാൽ, ഭീതിയും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് മിശ്ര പ്രതികരിച്ചു. ‘‘ഞാൻ കോടതിയിലായിരുന്നു. മകൻ പറഞ്ഞാണ് വിവരമറിഞ്ഞത്. ഉടൻ വീട്ടിലെത്തി. മൂന്നു ബോബുകൾ പൊട്ടി. എന്നെ ഭയപ്പെടുത്താനുള്ള ശ്രമമാണ്. ഒരു വലിയ ഗൂഢാലോചനയുടെ ഭാഗം. ആരാണ് പിന്നിലെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്.’’ -അഭിഭാഷകൻ പറഞ്ഞു. ഇതിനിടെ, കൊലക്കു പിന്നാലെ പ്രയാഗ് രാജിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്ക് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.