മാവോയിസ്റ്റ് ബാനർ നീക്കം ചെയ്യുന്നതിനിടെ ബോംബ് പൊട്ടി; പൊലീസുകാരന് പരിക്ക്
text_fieldsരായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേന മാവോയിസ്റ്റ് ബാനർ നീക്കം ചെയ്യുന്നതിനിടെ ബോംബ് പൊട്ടി ഒരു പൊലീസുകാരന് പരിക്കേറ്റു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ആണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച അവപ്പള്ളി, ഇൽമിദി ഗ്രാമങ്ങൾക്കിടയിൽ വെച്ചാണ് സ്ഫോടനമുണ്ടായത്.
കഴിഞ്ഞ മാസം ജില്ലയിൽ നക്സലുകളുമായുള്ള വെടിവയ്പിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ഒരു കോൺസ്റ്റബിളിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സമാന സംഭവത്തെ തുടർന്ന് 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 31 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നക്‌സൽ കമാൻഡറായ ഹിദ്മയുടെ നേതൃത്വത്തിൽ ഇതുവരെ സുരക്ഷാസേനക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഹിദ്മയുടെ നേതൃത്വത്തിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ സാന്നിധ്യമുണ്ടെന്ന് രഹസ്വാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നായിരുന്നു സുരക്ഷ സേന ഇവിടെ ഓപറേഷൻ ആരംഭിച്ചത്. തുടർന്നാണ് ബോംബ് പൊട്ടി ഒരു പൊലീസുകാരന് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.