വാരാണസി-ബംഗളൂരു ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; കനേഡിയൻ പൗരൻ കസ്റ്റഡിയിൽ
text_fieldsവാരാണസി: വാരാണസി വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി വിദേശ പൗരൻ. ബംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരനായ കനേഡിയൻ പൗരൻ ബോംബ് ഭീഷണി ഉയർത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
വിമാനത്തിൽ കയറിയ ശേഷം തന്റെ കയ്യിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ പരിഭ്രാന്തി പരത്തിയത്. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ബോംബ് ഭീഷണിയെത്തുടർന്ന് വിശദമായ പരിശോധനക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. പക്ഷേ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് വിമാനത്താവള ഡയറക്ടർ പുനീത് ഗുപ്ത പറഞ്ഞു.
ഇൻഡിഗോ ജീവനക്കാർ ഉടൻ തന്നെ യാത്രക്കാരന്റെ ഭീഷണി എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി) അറിയിച്ചതായും ഗുപ്ത പറഞ്ഞു. വിമാനം നിലത്തിറക്കുകയും സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ച് പരിശോധിക്കുകയും ചെയ്തു. സുരക്ഷാ ഏജൻസികളിൽ നിന്ന് അനുമതി ലഭിച്ച ശേഷം ഇന്ന് രാവിലെയാണ് വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.