ഡൽഹിയിലെ സ്‌കൂളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയത് റഷ്യൻ ഇ-മെയിലിൽ നിന്ന്
text_fieldsന്യൂഡൽഹി: കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി എത്തിയത് റഷ്യയിൽ നിന്നുള്ള ഇ-മെയിലിൽ നിന്നാണെന്ന് സുരക്ഷാ ഉദ്യോഗസ്‌ഥർ. എല്ലാ സ്കൂളുകൾക്കും ഒരൊറ്റ ഐ.പി അഡ്രസ്സിൽ നിന്നാണ് ഇ-മെയിൽ വന്നതെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ പറഞ്ഞു.
ഇത്തരം ഭീഷണികൾ ഉണ്ടാകുമ്പോൾ ജനങ്ങളെ വിശ്വസിപ്പിക്കാനായി ഭീഷണി ഉയർത്തുന്നവർ ഐ.എസ്.ഐ.എസിന്റെ പേര് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് മാത്രം അവർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയാനാവില്ലെന്നും ഉദ്യോഗസ്‌ഥർ വ്യക്തമാക്കി.
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ന്യൂഡൽഹിയിൽ പരിഭ്രാന്തി പടർത്തി സ്വകാര്യ സ്കൂളുകളിൽ ബോംബ് വച്ചതായുള്ള വ്യാജ ഇ-മെയിൽ എത്തിയത്. തുടർന്ന് വിദ്യാർഥികളെ തിരികെ അയക്കുകയും ബോംബ് സ്ക്വാഡ് ഉൾപ്പെടെ എത്തി സ്കൂളുകളിൽ പരിശോധന നടത്തുകയും ചെയ്തു.
സമാന ഇ-മെയിൽ മറ്റ് നൂറോളം സ്കൂളുകളിലും ലഭിച്ചതായി പൊലീസ് പറഞ്ഞു. എല്ലായിടത്തും പൊലീസും ബോംബ് സ്ക്വാഡും ഉൾപ്പെടെ പരിശോധന നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.