കാൻപൂരിലെ പത്ത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; റഷ്യൻ സർവറിൽ നിന്നെന്ന് സംശയം
text_fieldsലഖ്നോ: കാൻപൂരിലെ പത്ത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. റഷ്യൻ സെർവറുമായി ബന്ധിപ്പിച്ച ഇമെയിൽ വഴിയാണ് സ്‌കൂളുകൾക്ക് ഭീഷണി ലഭിച്ചിരിക്കുന്നത്. അടുത്തിടെ അഹമ്മദാബാദിിലെ സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി ലഭിച്ചിരുന്നു.
ഭീഷണി ലഭിച്ചതിന് പിന്നാലെ സ്കൂളുകളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. വിഷയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കാൻപൂരിന് മുൻപ്ഡൽഹി, നോയിഡ, ജയ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നേരെ സമാന രീതിയിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. 'mail.ru' എന്ന റഷ്യൻ ഡൊമെയ്‌നിൽ നിന്നാണ് ബോംബ് ഭീഷണി ഇമെയിലുകൾ അയച്ചത്. ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും പത്തിലധികം ആശുപത്രികൾക്കും സമാനമായ ബോംബ് ഭീഷണി ഇമെയിലുകൾ വഴി ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.