ആറുദിവസത്തിനിടെ 70 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; കുറ്റവാളികളെ കണ്ടെത്താൻ എക്സിന്റെ സഹായം തേടി പൊലീസ്
text_fieldsന്യൂഡൽഹി: വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി സന്ദേശം അയക്കുന്നവരെ കണ്ടെത്താൻ എസ്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടി അന്വേഷണ സംഘം. ഒരാഴ്ചക്കിടെ നിരവധി ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് സർവീസുകൾ റദ്ദാക്കുകയോ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ചെയ്തു. പരിശോധന നടത്തുമ്പോൾ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച ബംഗളൂരുവിൽ നിന്ന് 180 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ അകാസ എയ്ർ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ബോംബ് ഭീഷണികളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ രൂപീകരിക്കുകയും ചെയ്തു.
ഡൽഹി പൊലീസിന്റെ സൈബർ സെല്ലും ഐ.എഫ്.എസ്.ഒയും അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. വിർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്(വി.പി.എൻ) അല്ലെങ്കിൽ ഷാർക് വെബ് ബ്രൗസർ ഉപയോഗിച്ച് അനവധി അക്കൗണ്ടുകളുണ്ടാക്കിയാണ് ഭീഷണി സന്ദേശം അയക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടർന്നാണ് ഭീഷണി സന്ദേശങ്ങൾ വന്നതും അടുത്തിടെ നീക്കം ചെയ്തിട്ടുള്ള ഇത്തരം കണ്ടന്റുകളുമടങ്ങിയ അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസ് സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടിയ്. ഐ.പി അഡ്രസ് കിട്ടിയാലുടൻ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഈയാഴ്ച മാത്രം 70 വിമാനങ്ങളാണ് ബോംബ് ഭീഷണി നേരിട്ടത്. അതിൽ ഭൂരിഭാഗവും വ്യാജമായിരുന്നു.വിമാനങ്ങൾക്ക് തുടർച്ചയായ ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ ബ്യൂറോ വിമാന കമ്പനി സി.ഇ.ഒമാരുടെ യോഗം വിളിച്ചിരുന്നു. ആഭ്യന്തര വിമാനകമ്പനികളുടെ സി.ഇ.ഒമാരുടെ യോഗമാണ് വിളിച്ചത്.എയർ ഇന്ത്യ, ഇൻഡിഗോ, ആകാസ, വിസ്താര, സ്പൈസ്ജെറ്റ്, സ്റ്റാർ എയർ, അലൈൻസ് എയർ തുടങ്ങിയ വിമാനകമ്പനികൾക്കെല്ലാം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ച സംഭവത്തിൽ 17കാരൻ ഛത്തീസ്ഗഢ് അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.