ആക്ടിവിസ്റ്റുകളുടെ ജാമ്യം തടയാൻ ജയിൽ അധികൃതരുടെ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ
text_fieldsമുംബൈ: ഭീമ-കൊറേഗാവ്
സംഘർഷവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത്ത് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ വൈദ്യ പരിശോധന റിപ്പോർട്ടിൽ ജയിൽ അധികൃതർ കൃത്രിമം കാട്ടുന്നതായി ആരോപണം.
മഹേഷ് റാവുത്ത്, ആനന്ദ് തെൽതുംബ്ഡെ എന്നിവരുടെ മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അവരുടെ അഭിഭാഷകരാണ് ബോംബെ ഹൈകോടതിയിൽ ആരോപണമുന്നയിച്ചത്.
ഇരുവരുടെയും റിപ്പോർട്ടിലെ ഒക്സിജൻ, രക്തസമ്മർദം, നാഡിമിടിപ്പ്, ഉയരം, ഭാരം തുടങ്ങിയവ ഒരേവിധമാണ്. ആനന്ദ് തെൽതുംബ്ഡെക്ക് കോവിഡ് വന്നുപോയതായും റിപ്പോർട്ടിൽ പറയുന്നു. 173 സെൻറിമീറ്റർ ഉയരവും 75 കിലോ ഭാരവുമുള്ള തെൽതുംബ്ഡെയുടെ റിപ്പോർട്ടിൽ 153 സെൻറിമീറ്റർ ഉയരവും 57 കിലോ ഭാരവുമാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹത്തിെൻറ അഭിഭാഷക ദേവ്യാനി കുൽകർണി കോടതിയിൽ ചൂണ്ടിക്കാട്ടി.ഇതേ ഭാരവും ഉയരവുമാണ് എൽഗാർ കേസിൽ പ്രതിചേർക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മഹേഷ് റാവുത്തിെൻറ മെഡിക്കൽ റിപ്പോർട്ടിലുമുള്ളത്.
ഇതോടെ, മറ്റൊരു പ്രതി വെർണൻ ഗോൺസാൽവസിെൻറ റിപ്പോർട്ടും അഭിഭാഷകർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കോടതി ജയിൽ അധികൃതരോട് വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.