ക്രിസ്ത്യൻ സമൂഹത്തിന്‍റെ മതവികാരം വ്രണപ്പെടുത്തിയെന്ന സംഗീതജ്ഞനെതിരായ കേസ് ബോംബെ ഹൈകോടതി റദ്ദാക്കി
text_fieldsപനാജി: ക്രിസ്ത്യൻ സമൂഹത്തിന്‍റെ മതവികാരം വ്രണപ്പെടുത്തിയന്ന് ആരോപിച്ച് സംഗീതജ്ഞനെതിരെ രജിസ്റ്റർ ചെയ്ത കേസ് ബോംബെ ഹൈകോടതിയുടെ ഗോവ ബെഞ്ച് റദ്ദാക്കി. ഗോവൻ സംഗീതജ്ഞൻ അലിസൺ ഗോമസിനെതിരെയായിരുന്നു പരാതി.
എം.എൽ.എയായ കാൽഫാസിയോ ഡിയസാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ഗോമസിന്‍റെ 'ഡോങ്ങി എം.എൽ.എ' എന്ന ഗാനം ക്രിസ്ത്യൻ സമൂഹത്തിന്‍റെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. ഗാനം ക്രിസ്ത്യൻ സമൂഹത്തിന്‍റെ വികാരങ്ങൾ വ്രണപ്പെടുത്തുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സുനിൽ പി ദേശ്മുഖ്, മഹേഷ് സോനക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
295-എ വകുപ്പ് പ്രകാരമാണ് സംഗീതജ്ഞനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം, എഫ്.ഐ.ആർ റദ്ദാക്കിയത് ഐ.പി.സി സെക്ഷൻ 500 പ്രകാരം സംഗീതജ്ഞനെതിരെ നടപടികൾ സ്വീകരിക്കുന്നതിന് തടസമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.