Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകങ്കണയുടെ ഒാഫീസ്​...

കങ്കണയുടെ ഒാഫീസ്​ തകർത്ത സംഭവം: നടപടി വേഗത്തിലാക്കണമെന്ന്​ ബി.എം.സിയോട്​ ബോംബെ ഹൈകോടതി

text_fields
bookmark_border
കങ്കണയുടെ ഒാഫീസ്​ തകർത്ത സംഭവം: നടപടി വേഗത്തിലാക്കണമെന്ന്​ ബി.എം.സിയോട്​ ബോംബെ ഹൈകോടതി
cancel


മുംബൈ: അനധികൃത നിർമാണം എന്നാരോപിച്ച്​ ബോളിവുഡ്​ താരം കങ്കണ റണാവത്തി​െൻറ കെട്ടിടം തകർത്ത കേസിൽ ബി.എം.സിക്കെതിരെ ബോംബെ ഹൈകോടതി. മഴക്കാലമായതിനാൽ ഭാഗികമായി പൊളിച്ച കെട്ടിടം അതുപോലെ ഇടാൻ കഴിയില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ബി.എം.സിയോട്​ ഹൈകോടതി ആവശ്യപ്പെട്ടു.

കെട്ടിടം പൊളിക്കാനുള്ള നോട്ടീസിൽ ഒപ്പുവെച്ച ബി.എം.സി എച്ച്​ വാർഡ്​ ഒാഫീസർ ഭാഗ്യവന്ത്​ ലതെയോട്​ മറുപടി സമർപ്പിക്കാനും കോടതി ആവശ്യ​െപ്പട്ടു. ജസ്​റ്റിസ്​ എസ്​.ജെ കത്താവാല, ആർ.​െഎ ചഗ്​ല എന്നിവരടങ്ങിയ ബെഞ്ചാണ്​ കങ്കണയുടെ ഹരജി പരിഗണിച്ചത്​.

കേസിൽ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്തിനോട്​ വിശദീകരണം നൽകാനും ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. മുംബൈ പാക്​ അധീനകശ്​മീർ പരാമർശം നടത്തിയതി​െൻറ പേരിൽ കങ്കണക്കെതിരെ സഞ്​ജയ്​ റാവത്ത്​ ഭീഷണി​ മുഴക്കി സംസാരിക്കുന്നതി​െൻറ ദൃശ്യങ്ങൾ ഉൾപ്പെ​ട്ട ഡി.വി.ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സഞ്​ജയ്​ റാവത്ത്​ ഡൽഹിയിലായതിനാൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന്​ അദ്ദേഹത്തി​െൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഭാഗ്യവന്ത്​ ലതെയുടെ അഭിഭാഷകനും സമയം നീട്ടി ചോദിച്ചു. ഇതോടെയാണ്​ കോടതി, ഭാഗികമായി തകർത്തകെട്ടിടം അതുപോലെ കുറേ നാൾ ഇടാൻ കഴിയില്ലെന്നും വെള്ളിയാഴ്​ച മുതൽ പരാതിക്കാരിയുടെ വാദം കേൾക്കൽ ആരംഭിക്കുമെന്നും അറിയിച്ചത്​.

പാലി ഹില്ലിലെ കെട്ടിടം തകർത്തതിനെതിരെ സെപ്​തംബർ ഒമ്പതിനാണ്​ കങ്കണ ബോംബെ ഹൈകോടതിയിൽ ഹരജി നൽകിയത്​. ഹരജിയിൽ രണ്ടു കോടിരൂപ നഷ്​ടപരിഹാരമായി നൽകണമെന്നും ​കങ്കണ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombay High courtSanjay RautBMC
Next Story