രാഹുലിനെതിരായ നടപടിക്കുള്ള സ്റ്റേ നീട്ടി
text_fieldsമുംബൈ: റാഫേൽ യുദ്ധവിമാന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കമാൻഡർ ഇൻ ചീഫ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കേസിൽ കീഴ്കോടതി നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈകോടതി ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
2021 നവംബറിൽ കീഴ്കോടതി രാഹുലിനെതിരെ സമൻസ് പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നൊലെ സമൻസിനെതിരെ രാഹുൽ ഹൈകോടതിയെ സമീപിക്കുകയും നടപടി തൽകാലം നിർത്താൻ ഹൈകോടതി നിർദേശിക്കുകയുമായിരുന്നു. ആഗസ്റ്റ് രണ്ടുവരെ സമൻസ് നടപ്പിലാക്കാനാകില്ല.
2018ൽ രാജസ്ഥാനിൽവെച്ചാണ് രാഹുൽ ‘കമാൻഡർ ഇൻ ചീഫ്’ പരാമർശം നടത്തിയത്. ബി.ജെ.പി പ്രവർത്തകനായ മഹേഷ് ശ്രീശ്രമൽ ആണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. 2019ൽ കീഴ്കോടതി നടപടി തുടങ്ങിയെങ്കിലും 2021ൽ സമൻസ് പുറപ്പെടുവിച്ചതോടെയാണ് കേസിനെ കുറിച്ച് അറിയുന്നതെന്നാണ് രാഹുൽ ഹൈകോടതിയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.