Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുഞ്ഞി‍ന്‍റെ സ്വാഭാവിക...

കുഞ്ഞി‍ന്‍റെ സ്വാഭാവിക രക്ഷാകർതൃത്വം അമ്മക്ക്​ –ബോംബെ ഹൈകോടതി

text_fields
bookmark_border
കുഞ്ഞി‍ന്‍റെ സ്വാഭാവിക രക്ഷാകർതൃത്വം അമ്മക്ക്​ –ബോംബെ ഹൈകോടതി
cancel

മും​ബൈ: നി​യ​മ​പ​ര​മാ​യ വി​വാ​ഹ​ത്തി​ലൂ​ടെ​യ​ല്ലാ​തെ പി​റ​ന്ന കു​ട്ടി​ക​ളു​ടെ സ്വാ​ഭാ​വി​ക ര​ക്ഷാ​ക​ർ​തൃ​ത്വ അ​വ​കാ​ശം അ​മ്മ​ക്ക്​ മാ​ത്ര​മാ​ണെ​ന്ന്​ ബോം​ബെ ഹൈ​കോ​ട​തി. വി​വാ​ഹി​ത​രാ​കാ​തെ ഒ​രു വ​ർ​ഷം ഒ​രു​മി​ച്ചു ക​ഴി​യു​ക​യും പി​ന്നീ​ട്​ വ​ഴി​പി​രി​യു​ക​യും ചെ​യ്​​ത ന്യൂ​സി​ല​ൻ​ഡു​കാ​രി​യി​ൽ പി​റ​ന്ന മ​ക​നെ വി​ട്ടു​ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ പു​ണെ സ്വ​ദേ​ശി ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജ​സ്​​റ്റി​സ്​ എ​സ്.​സി. ഗു​പ്​​ത​യു​ടെ​താ​ണ്​ വി​ധി.

 

വി​വാ​ഹ​ബ​ന്ധ​ത്തി​ല​ല്ലാ​തെ പി​റ​ന്ന കു​ഞ്ഞി‍​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വം അ​മ്മ​ക്കാ​ണെ​ന്നും അ​തി​നു​ശേ​ഷ​േ​മ പി​താ​വി​ന്​ അ​വ​കാ​ശ​മു​ള്ളൂ​വെ​ന്നു​മു​ള്ള ഹി​ന്ദു ന്യൂ​ന​പ​ക്ഷ, ര​ക്ഷാ​ക​ർ​തൃ നി​യ​മ​ത്തി​ലെ ആ​റാം വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഉ​ത്ത​ര​വ്. 2011ലാ​ണ്​ പ​രാ​തി​ക്കാ​ര​നാ​യ 26 കാ​ര​നും സു​ഹൃ​ത്താ​യി​രു​ന്ന ന്യൂ​സി​ല​ൻ​ഡു​കാ​രി​യും ഒ​രു​മി​ച്ചു ക​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം വ​ഴി​പി​രി​ഞ്ഞു. തു​ട​ർ​ന്ന്​ ആ​റു​​മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ മ​ക​ൻ പി​റ​ന്ന​ത്.

മ​ക​നെ​യും​കൊ​ണ്ട്​ ന്യൂ​സി​ല​ൻ​ഡു​കാ​രി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത​റി​ഞ്ഞ യു​വാ​വ്​ മ​ക​നെ വി​ട്ടു​കി​ട്ടാ​ൻ ആ​ദ്യം പു​ണെ കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ചു. 
യു​വ​തി വ​ഴ​ക്കാ​ളി​യും മാ​ന​സി​ക​രോ​ഗി​യു​മാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പു​ണെ കോ​ട​തി ഹ​ര​ജി ത​ള്ളി​യ​തോ​ടെ യു​വാ​വ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtindia news
News Summary - bombay high court baby custody mom-india news
Next Story