കാളവണ്ടി മത്സരയോട്ടത്തിന് അനുമതി നൽകരുതെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: മഹരാഷ്ട്രയിലെ പരമ്പരാഗത വിനോദമായ കാളവണ്ടി മത്സരയോട്ടത്തിന് അനുമതി നൽകരുതെന്ന് ബോംബെ ഹൈകോടതി. മത്സരയോട്ടത്തിൽ പ്രത്യേക നിയമം കൊണ്ടു വരുന്നതുവരെ സർക്കാർ അനുമതി നൽകരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, ജസറ്റിസ് നിതിൻ ജംദാർ എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് വിധി.
കാളയോട്ട മത്സരം നിരോധിക്കണമെന്ന പൊതുതാൽപര്യ ഹരജിയിലാണ് വിധി. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമഭേദഗതി മഹരാഷ്ട്ര സർക്കാർ നടപ്പാക്കിയതിനു പിറകെയാണ് മത്സരം നിരോധിക്കണമെന്ന ആവശ്യവുമായി പൂനെ സ്വദേശിയായ അജയ് മറാത്തയുടെ നേതൃത്വത്തിൽ ഹരജി നൽകിയിത്.
കൃഷ്ണജന്മാഷ്ടമിയോട് അനുബന്ധിച്ച് ആഗസ്റ്റ് 17ന് പൂനെയിൽ നടക്കുന്ന മത്സരത്തിന് അനുമതി നൽകരുതെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കുതിരയെ പോലെ പന്തയത്തിൽ ഒാടാൻ പ്രകൃതിദത്തമായ കഴിവില്ലാത്ത മൃഗമാണ് കാളകളെന്നും അവയെ അതിക്രൂരമായി പരിശീലിപ്പിച്ചും വേദനിപ്പിച്ചും നടത്തുന്ന മത്സരയോട്ടം അവസാനിപ്പിക്കണമെന്നുമാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്.
നൂറ്റാണ്ടു പഴക്കമുള്ള ജെല്ലിക്കെട്ട് മത്സരം പരമോന്നത കോടതി നിരോധിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.