ഫയലുകൾ തീർപ്പാക്കാൻ പുലർച്ചെ മൂന്നര വരെ കോടതിയിൽ, റെക്കോർഡിട്ട് ജഡ്ജി
text_fieldsമുംബൈ: ഫയലുകൾ തീർപ്പാക്കാനായി പുലർച്ചെ മൂന്നരവരെ കോടതിയിലിരുന്ന് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് മുംബൈ ഹൈകോടതി ജഡ്ജി. ജസ്റ്റിസ് എസ്.ജെ. കതവല്ലയാണ് പുർച്ചെ വെര കോടതിയിൽ ചെലവഴിച്ച് റെക്കോർഡിട്ടത്. വൈകീട്ട് അഞ്ചു മണിയോടെ സാധാരണ കോടതി പിരിയും. എന്നാൽ മെയ് അഞ്ച് മുതൽ കോടതിക്ക് ഒരു മാസം നീണ്ട വേനലവധിയാണ്. അതിനു മുമ്പ് ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിനാണ് ജഡ്ജി പുലർച്ചെ വരെ കോടതിയിൽ ചെലവഴിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി അർധരാത്രി വരെ കതവല്ലയുടെ 20 ാം നമ്പർ കോടതി മുറി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ച അത് പുലർച്ചെ മൂന്നര വരെ പ്രവർത്തിച്ച് റെക്കോർഡിടുകയായിരുന്നു.
135 കേസുകളാണ് അന്ന് രാവിലെ മുതൽ കേട്ടത്. അതിൽ 70 ഉം അടിയന്തര സ്വഭാവമുള്ളവയായിരുന്നു. അഭിഭാഷകരും അന്യായക്കാരും കോടതി ജീവനക്കാരും പുലർച്ചെ വരെ പണിെയടുത്തെങ്കിലും പരിഗണിച്ച എല്ലാ വിഷയങ്ങളും അടിയന്തര സ്വഭാവമുള്ളവയായതിനാൽ ആരും പരാതി ഉന്നയിച്ചില്ലെന്ന് പുലർച്ചെ കോടതിയിൽ നിന്നിറങ്ങിയ അഭിഭാഷകൻ പറഞ്ഞു. ഞായറാഴ്ച ജഡ്ജിയുടെ വസതിയിലും കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.