ജാതകപ്പൊരുത്തമില്ലെന്ന പേരിൽ വിവാഹവാഗ്ദാനം ലംഘിക്കാനാകില്ല –ബോംബെ ഹൈകോടതി
text_fieldsമുംബൈ: ജാതകപ്പൊരുത്തക്കേടിെൻറ പേരിൽ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബെ ഹൈകോടതി.
2012ൽ നഗരത്തിലെ നക്ഷത്ര ഹോട്ടലിലെ ജീവനക്കാരായിരിക്കെ അവിഷേക് മിത്ര വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയെ തുടർന്ന് പൊലീസ് ഇരുവരെയും കൗൺസലിങ്ങിന് വിധേയമാക്കുകയും പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അവിഷേക് ഉറപ്പുനൽകുകയും ചെയ്തു. പെൺകുട്ടി പരാതി പിൻവലിച്ചതോടെ ജാതകപ്പൊരുത്തക്കേടിെൻറ പേരിൽ അവിഷേക് വീണ്ടും പിന്മാറി. പിന്മാറ്റത്തിന് കാരണമായി കോടതിയിലും അവിഷേക് ഉന്നയിച്ചത് ജാതകപ്പൊരുത്തക്കേടാണ്.
അവിഷേക് മിത്ര നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് സന്ദീപ് ഷിൻഡെയുടെ
ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.