ജനതയെ സംരക്ഷിക്കാൻ തയാറല്ലാത്തവർ മത്സരിക്കരുത് –ബോംബെ ഹൈകോടതി
text_fieldsമുംബൈ: സ്വന്തം ജനതയെ സംരക്ഷിക്കാൻ തയാറല്ലാത്തവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന ്ന് ബോംെബ ഹൈകോടതി. നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതക കേസുകൾ നിരീക്ഷിക്കുന്ന ജസ്റ്റിസുമാരായ എസ്.സി. ധർമാധികാരി, ബി.പി കൊളാബവാല എന്നിവരുടെ ബെഞ്ചാണ് വ്യാഴാഴ്ച ഇതു പറഞ്ഞത്.
ഗോവിന്ദ് പൻസാരെ കേസ് അന്വേഷണം ഇഴയുന്നതിൽ ക്ഷുഭിതരായ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശാസിക്കുകയും ആഭ്യന്തര സെക്രട്ടറിയെ വിളിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് ഇൗ പരാമർശം നടത്തിയത്. നമ്മുെട ചിന്തകരെയും എഴുത്തുകാരെയും സോഷ്യലിസ്റ്റുകളെയും ഒാർത്ത് നമ്മിൽ അഭിമാനമുണ്ടാകണമെന്ന് കോടതി പറഞ്ഞു. അന്വേഷണം വെറും പ്രഹസനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ പിൻവാങ്ങണം. അല്ലെങ്കിൽ ഞങ്ങൾക്കത് ചെയ്യേണ്ടിവരും -കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.