മാലേഗാവ്:എൻ.െഎ.എക്ക് ഹൈകോടതി രൂക്ഷവിമർശനം
text_fieldsമുംബൈ: തീവ്ര ഹിന്ദുത്വവാദികൾ പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടന കേസിെൻറ വിചാരണ എ ൻ.െഎ.എ വൈകിപ്പിക്കുന്നതിൽ ക്ഷോഭിച്ച് ബോംബെ ഹൈകോടതി. സാക്ഷിമൊഴികളുടെയും കുറ്റസ മ്മതങ്ങളുടെയും യഥാർഥ രേഖകൾക്ക് പകരം വിചാരണ കോടതിയിൽ പകർപ്പ് സമർപ്പിച്ചതിെനതിരെ കേസിലെ പ്രതി സമിർ കുൽകർണി നൽകിയ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ എ.എസ്. ഒാക, എ.എസ്. ഗഡ്കരി എന്നിവരുടെ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.
യഥാർഥ രേഖകൾക്ക് പകരം വിചാരണ കോടതി പകർപ്പുകൾ സ്വീകരിച്ചത് തെറ്റാണെന്നും നിയമപരമായ മറ്റ് വഴികൾ തേടണമെന്നും കഴിഞ്ഞതവണ കോടതി എൻ.െഎ.എക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച വീണ്ടും ഹരജി പരിഗണിച്ചപ്പോൾ പഴയ വാദം പ്രോസിക്യൂട്ടർ ആവർത്തിച്ചു. വിചാരണ കോടതി അവ അംഗീകരിച്ചതിനാൽ ഹരജി തള്ളണമെന്നായിരുന്നു എൻ.െഎ.എ നിലപാട്.
ഇതോടെയാണ് കോടതി ക്ഷോഭിച്ചത്. വൈകിക്കൽ തന്ത്രം തുടർന്നാൽ വിചാരണ നിർത്തിവെക്കാൻ ഉത്തരവിടേണ്ടിവരുമെന്നും അതിന് നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞു. വിചാരണ വൈകിച്ചാൽ അതിെൻറ ഗുണം പ്രതികൾക്കാണെന്ന് നിങ്ങൾക്ക് നല്ലവണ്ണം അറിയാം. അതിന് പ്രേരിപ്പിക്കരുതെന്നും കോടതി പറഞ്ഞു. വാദം കേൾക്കൽ തിങ്കളാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.