കൊൽക്കത്തയിൽ ബി.ജെ.പി എം.പിയുടെ വസതിയിലേക്ക് ബോംബ് എറിഞ്ഞതായി പരാതി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി എം.പിയുടെ വസതിയിലേക്ക് വീണ്ടും ബോംബ് എറിഞ്ഞതായി പരാതി. ബി.ജെ.പി എം.പി അർജുൻ സിങ്ങിന്‍റെ വീട്ടിലേക്ക് മൂന്ന് ബോംബുകൾ എറിഞ്ഞതായാണ് പരാതി.
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്കായി ശേഖരിച്ചു.
തൃണമൂൽ കോൺഗ്രസിന്‍റെ തണലിൽ ജീവിക്കുന്ന ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിെലന്ന് അർജുൻ സിങ് ആരോപിച്ചു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച തൃണമൂൽ, ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു.
സെപ്റ്റംബർ എട്ടിന് രാവിലെ ബൈക്കിലെത്തിയ മൂന്നുപേർ എം.പിയുടെ വീടിന് നേരെ ബോംബ് എറിഞ്ഞതായി പരാതി നൽകിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. വീടിന് ചില കേടുപാടുകൾ സംഭവിച്ചിരുന്നു.
സെപ്റ്റംബർ എട്ടിന് സംസ്ഥാനത്ത് വ്യാപക അതിക്രമങ്ങൾ അരങ്ങേറിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തിൽ എൻ.ഐ.എ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.