റഫാൽ അഴിമതി വിശദീകരിക്കുന്ന പുസ്തകം പിടിച്ചെടുത്തു; വിവാദമായപ്പോൾ തിരിച്ചുനൽകി
text_fieldsചെന്നൈ: റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പകർപ്പുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. റഫാൽ : ദി സ്കാം ദാറ്റ് ഷുക്ക് ദി നേഷൻ എന്ന പുസ്തകമാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നു എന്നാരോപിച്ച് പുസ്തക പ്രകാശനത്തിന് തൊട്ടുമുമ്പാണ് നടപടി.
എഞ്ചിനീയർ എസ്.വിജയൻ എഴുതിയ പുസ്തകത്തിൻെറ 150 കോപ് പികളാണ് കൊണ്ടുപോയത്. ഇടതു ബന്ധമുള്ള ഭാരതി പുത്തകാലയം എന്ന ബുക് ഷോപ്പിലാണ് ഫ്ലൈയിങ് സ്ക്വാഡ് എത്തിയത്. പുസ്തക ം പ്രകാശനം ചെയ്യരുതെന്ന് സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥൻ വെള്ളപേപ്പറിൽ എഴുതി ആവശ്യപ്പെട്ടു. ഔദ്യോഗിക സീൽ പോലും പതിക്കാതെയാണ് നിർദേശം നൽകിയത്.
സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറയോ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയോ ഓഫീസിൽ നിന്ന് നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്നും ചെന്നൈയിലെ ജില്ലാ ഇലക്ട്രൽ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. സംഭവം വിവാദമായതോടെ പിടിച്ചെടുത്ത പുസ്തകങ്ങൾ പോലീസ് തിരിച്ചെത്തിച്ചു. വൈകുന്നേരം പ്രസാധകർ പുസ്തകം പ്രകാശനം നടത്തുകയും ചെയ്തു.
ഏതു നിയമത്തിൻെറ അടിസ്ഥാനത്തിലാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ പുസ്തകം പിടിച്ചെടുക്കുന്നതും പ്രകാശനം റദ്ദാക്കുന്നതെന്നും മനസ്സിലായില്ല. ഇത് അതിരുകടന്ന പ്രവർത്തിയാണ്. ഏകദേശം 500 കോപ്പികൾ പിടിച്ചെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. പ്രസാധകർ മദ്രാസ് ഹൈക്കോടതിയിൽ പോകണമെന്ന് പ്രമുഖ പത്രപ്രവർത്തകൻ എൻ റാം ആവശ്യപ്പെട്ടു.
പുസ്തക പ്രകാശനത്തിന് പ്രസാധകർക്ക് വേദി നൽകാൻ ആരും തയ്യാറായിരുന്നില്ല. തുടർന്നാണ് ഇവർ തങ്ങളുടെ പുസ്തകക്കടയിൽ തന്നെ പ്രകാശനം നടത്താൻ തീരുമാനിച്ചത്. മണിക്കൂറുകൾക്കം സ്ക്വാഡ് ഇവിടെയെത്തുകയായിരുന്നു. 15 രൂപ വിലയുള്ള ബുക് ലെറ്റിൽ റഫേൽ ജെറ്റ് ഇടപാടിലെ അഴിമതിയും എൻ.റാമിൻെറ കണ്ടെത്തലുകളും വിശദീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം പുലർത്തുന്ന തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.