പൂച്ചക്കുട്ടിയെ കൊന്ന് പരീക്ഷണം നടത്താൻ നാലാംക്ലാസിലെ പരിസ്ഥിതി പഠനപുസ്തകം
text_fieldsന്യൂഡൽഹി: ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ പൂച്ചക്കുട്ടിയെ കൊന്ന് പരീക്ഷണം നടത്താൻ ആവശ്യെപ്പട്ട് നാലാംക്ലാസിലെ പരിസ്ഥിതി പഠന പുസ്തകം. പാഠ പുസ്തകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ മൃഗസ്നേഹി സംഘടനകളും ഇടെപട്ടു. ഒടുവിൽ പ്രസാധകൻ പുസ്തകം പിൻവലിക്കാമെന്ന് അറിയിച്ച് തടിയൂരി.
ഡൽഹിയിലെ നാലാംക്ലാസ് വിദ്യാർഥികൾക്കായി പി.പി. പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘നമ്മുടെ പച്ചപ്പ്: പരിസ്ഥിതി പഠനം’ എന്ന തലക്കെേട്ടാടുകൂടിയ പുസ്തകമാണ് വിവാദമായിരിക്കുന്നത്. പുസ്തകത്തിലെ ഒരു പാഠത്തിൽ ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനാണ് പരീക്ഷണാർഥം പൂച്ചക്കെുട്ടിയെ കൊല്ലുവാൻ ആവശ്യെപ്പടുന്നത്.
‘മരത്തിെൻറ രണ്ട് പെട്ടികളെടുക്കുക. ഒരു പെട്ടിയുടെ അടപ്പിൽ ദ്വാരമിടുക. രണ്ടു പെട്ടികളിലും ഒാരോ പൂച്ചക്കുഞ്ഞുങ്ങളെ കയറ്റി അടക്കുക. അൽപ്പ സമയത്തിനു ശേഷം തുറന്നു നോക്കിയാൽ ദ്വാരമില്ലാത്ത പെട്ടിയിലെ പൂച്ചക്കുഞ്ഞ് ചത്തതായി കാണാം’ എന്നാണ് ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള വ്യത്യാസം മനസിലാക്കായി വിവരിക്കുന്ന പരീക്ഷണം.
കുട്ടികളിൽ ക്രൂരത വളർത്തുന്ന പാഠഭാഗം വിവാദമായതോടെ പ്രസാധകൻ മാപ്പു പറഞ്ഞു. പാഠഭാഗത്തിൽ പൂച്ചക്കുട്ടികളെ ശരിയല്ലാത്ത വിധത്തിൽ അവതരിപ്പിച്ചതിൽ ക്ഷമിക്കണം. വിതരണക്കാരിൽ നിന്നും പുസ്തകം ഞങ്ങൾ പിൻവലിക്കുകയാണ്. ബാക്കി സ്റ്റോക്കുള്ളവ വിൽക്കില്ല. നിയമാനുസൃതമല്ലാത്തതോ അധാർമികമായതോ മറ്റുള്ളവെര വേദനിപ്പിക്കുന്നതോ ആയ ഒന്നും പ്രസിദ്ധീകരിക്കാതിരിക്കാൻ മേലിൽ ശ്രദ്ധിക്കുമെന്നും പ്രസാധകൻ പർവേസ് ഗുപ്ത ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ആനിമൽ പ്രൊട്ടക്ഷൻ ഒാർഗനൈസേഷന് നൽകിയ കത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.