തിയറ്ററുകളും ഷോകളും ഇല്ല; ബുക്ക് മൈ ഷോ 200 ജീവനക്കാരെ കൂടി പിരിച്ച് വിട്ടു
text_fieldsമുംബൈ: സിനിമ ടിക്കറ്റുൾപ്പടെയുള്ള എൻർടെയ്ൻമെൻറ് ഷോകൾ ബുക്ക് ചെയ്യാനുള്ള ഓൺലൈൻ ആപ്പായ ബുക്ക്മൈഷോ 200 ജീവനക്കാരെ കൂടി പിരിച്ച് വിടാൻ തീരുമാനിച്ചു. ആപ്പിൻെറ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ആശിഷ് ഹെമ്രജനി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡിനെ തുടർന്ന് ലോക്ഡൗൺ നടപ്പാക്കിയതിന് ശേഷം കമ്പനി ഇത് രണ്ടാം തവണയാണ് കൂട്ട പിരിച്ച് വിടൽ നടപ്പാക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ 270 പേരെ കമ്പനി പിരിച്ച് വിട്ടിരുന്നു. ലോക്ഡൗണിനെ തുടർന്ന് തിയറ്ററുകൾ അടഞ്ഞ് കിടക്കുന്നതും, ഇവൻറുകളും ഷോകളും നടക്കാത്തതും മൂലം കമ്പനി പ്രതിസന്ധിയിലായെന്നാണ് വിശദീകരണം. മുംബൈ ആസ്ഥാനമായ കമ്പനിയിൽ ലോക്ഡൗണിന് മുമ്പ് 1500 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോൾ അത് 1000 മായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.