കോവിഡ് ബുസ്റ്റർ ഡോസ് വാക്സിൻ പരിഗണനയില്ലെന്ന് ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്ന് ഐ.സി.എം.ആർ. രണ്ട് ഡോസ് വാക്സിന് നല്‍കുന്നതിനാണ് ഇപ്പോൾ മുന്‍ഗണന നൽകുന്നതെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അറിയിച്ചു.
രാജ്യത്ത് കോവിഡ് വാക്സിന്‍റെ ആദ്യഡോസ് എടുത്തവർ 62 ശതമാനം പിന്നിടുന്ന ഘട്ടത്തിലാണ് ഭാർഗവയുടെ പ്രഖ്യാപനം. 20 ശതമാനത്തോളം വരുന്ന മുതിർന്ന പൗരന്മാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.
കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനവും വാക്സിന്‍റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനവും ഫലപ്രദമാണെന്നാണ് ഐ.സി.എം.ആര് വിലയിരുത്തൽ.
അതേസമയം, ഉത്സവകാലം കണക്കിലെടുത്ത് രാജ്യത്ത് കോവിഡ് പ്രതിരോധത്തിൽ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.