ആദ്യമെടുത്ത വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി നൽകണം; ഒമിക്രോൺ കണ്ടെത്താൻ പ്രത്യേക കിറ്റ്
text_fieldsന്യൂഡൽഹി: രാജ്യത്ത് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ആദ്യം നൽകിയ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായും നൽകണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കോവാക്സിൻ സ്വീകരിച്ച ഒരാൾക്ക് കോവാക്സിൻ തന്നെ ബൂസ്റ്ററായി നൽകണം. കോവിഷീൽഡാണ് സ്വീകരിച്ചതെങ്കിൽ അതാണ് ബൂസ്റ്റർ ഡോസായി നൽകേണ്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റേതാണ് അറിയിപ്പ്.
ഒമിക്രോൺ കണ്ടെത്താൻ പ്രത്യേക ആർ.ടി.പി.സി.ആർ കിറ്റ് വികസിപ്പിച്ചെടുത്തുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതുപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ ഫലമറിയാനാവും. ഐ.സി.എം.ആറും ഡാറ്റ ഡയഗ്നോസിസ് സെന്‍ററും ചേർന്നാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.
അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തിൽ ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. പശ്ചിമബംഗാളിൽ മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമാണ്. കേരളം, കർണാടക, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 28 ജില്ലകളുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.