അതിർത്തിയിലെ സംഘർഷം: 382 ബസ് സർവിസ് റദ്ദാക്കിയതായി മഹാരാഷ്ട്ര
text_fieldsബംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തിയായ ബെളഗാവിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് 382 ബസ് സർവിസുകൾ റദ്ദാക്കിയതായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എം.എസ്.ആർ.ടി.സി) അധികൃതർ അറിയിച്ചു. ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ എം.എസ്.ആർ.ടി.സി ദിനേന 1156 സർവിസുകളാണ് നടത്തുന്നത്.
ഏതാനും മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനങ്ങൾക്കുനേരെ ബെളഗാവിയിൽ കല്ലേറുണ്ടായതിനെ തുടർന്ന് എം.എസ്.ആർ.ടി.സി സർവിസ് ഭാഗികമായി നിർത്തിവെക്കുകയായിരുന്നു. മഹാരാഷ്ട്രയിൽനിന്ന് നന്ദേഡ്, ഉസ്മാനാബാദ്, സോളാപൂർ, സാംഗ്ലി, കോലാപൂർ, സിന്ധുദുർഗ് എന്നിവ വഴി കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കാണ് സർവിസുള്ളത്.
ഇതിൽ കോലാപൂരിൽനിന്ന് നിപ്പാനി വഴി ബെളഗാവിയിലേക്കുള്ള സർവിസുകളാണ് നിർത്തിവെച്ചത്. ഗാന്ധിങ്‍ലാജ്, ചാന്ദ്ഗഡ്, ആജ്ര, കൊങ്കൺ, ഗോവ എന്നിവിടങ്ങളിലേക്ക് നിപ്പാനി വഴിയുള്ള സർവിസുകൾ വഴിതിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.