പൂജ്യം ഡിഗ്രി താപനിലയിലും ഹിമാലയത്തിൽ പട്രോളിംഗ് നടത്തി അതിർത്തിസേന
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാലയത്തിൽ പൂജ്യം ഡിഗ്രി താപനിലയിൽ 15,000 അടി ഉയരത്തിൽ മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത്ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
'വഴികൾ എത്ര കഠിനമായാലും അവയെല്ലാം തരണം ചെയ്യേണ്ടതുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് മഞ്ഞ് മൂടിയ പ്രദേശത്ത് ഉദ്യോഗസ്ഥർ നടത്തിയ പട്രോളിംഗിന്‍റെ ദൃശ്യങ്ങൾ ഐ.ടി.ബി.പി ട്വിറ്ററിൽ പങ്കുവെച്ചത്.
തോളിൽ ആയുധങ്ങളും കയ്യിൽ വടിയുമായി സൈനികർ ഒരു കയറിന്റെ സഹായത്തോടെ പരസ്പരം പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം.
മുട്ടോളം മൂടി നിൽക്കുന്ന മഞ്ഞിലൂടെ ഒന്നിലധികം സൈനികർ അടി പതറാതെ മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ ധീര സൈനികർക്ക് അഭിവാദ്യമർപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.