അതിർത്തി സംഘർഷം: ഹിമന്ത് ബിശ്വ ശർമ്മക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയേക്കും
text_fieldsഗുവാഹത്തി: അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയേക്കും. മിസോറാം ചീഫ് സെക്രട്ടറി ലാൽനുമാവിയ ചൗങ്കോയാണ് ഞായറാഴ്ച ഇക്കാര്യം പറഞ്ഞത്.
കേസെടുത്തതിനെ കുറിച്ച് താനോ മുഖ്യമന്ത്രി സോറാമാതങ്കയോ അറിഞ്ഞിരുന്നില്ല. കേസിൽ പുനഃപരിശോധന നടത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഓഫീസർമാരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 30നാണ് ബിശ്വ ശർമ്മക്കും മറ്റ് നാല് മുതിർന്ന പൊലീസ് ഓഫീസർമാർക്കുമെതിരെ കേസെടുത്തത്. കൊലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.
അന്വേഷണവുമായി സഹകരിക്കാമെന്നും എന്നാൽ, നിഷ്പക്ഷമായ ഏജൻസി അന്വേഷണം നടത്തണമെന്നും അസം മുഖ്യമന്ത്രി ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിൻവലിക്കാനുള്ള നീക്കം. അതിർത്തി സംഘർഷത്തിൽ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.