അതിർത്തി സന്ദർശനത്തിനിടെ ചൈനീസ് സൈനികരെ അഭിവാദ്യം ചെയ്ത് പ്രതിരോധ മന്ത്രി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ചൈന അതിർത്തി സന്ദർശനത്തിനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ചൈനീസ് സൈനികരെയും അഭിവാദ്യം ചെയ്തു. അതിർത്തി പ്രദേശമായ നാഥു ലാ ഏരിയ സന്ദർശനത്തിനിടെയാണ് അതിർത്തിക്കപ്പുറം നിൽക്കുന്ന ചൈനയുടെ െഎ.ടി.ബി.പി സൈനികരെ അഭിവാദ്യം ചെയ്ത് നമസ്തേ പറഞ്ഞത്. കൈകൾ വീശി ചിരിച്ചുകൊണ്ട് അവർ ചൈനീസ് സൈനികരുടെ കാമറക്കും പോസ് ചെയ്തു. പീപ്പിൾസ് ലിബറേഷൻ ആർമി സൈന്യം മന്ത്രിതിരിച്ച് അഭിവാദ്യം ചെയ്യാനും മറന്നില്ല. വേലിക്കപ്പുറത്ത് നിന്ന് കൈകൂപ്പി നമസ്തേ പറഞ്ഞ് കുശലാന്വേഷണം നടത്തിയ നിർമല സീതാറാമിനോട് ചൈനീസ് സൈനികർ വിശേഷങ്ങൾ പങ്കുവെച്ചു.
ഒരു വേലിക്കപ്പുറത്തു നിന്ന് തെൻറ സന്ദർശനത്തിെൻറ ചിത്രം പകർത്തുന്ന ചൈനീസ് സൈനികരെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്ന ചിത്രം നിർമല സീതാരാമൻ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.
ഒരു ദിവസത്തെ സിക്കിം സന്ദർശനത്തിനെത്തിയ മന്ത്രി ഗാങ്ക്ടോകിൽ നിന്നും 52 കിലോ മീറ്റർ അകലെയുള്ള നാഥു ലയിൽ എത്തി അതിർത്തിയിലെ ഇന്ത്യൻ സൈനികരും െഎ.ടി.ബി.പി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഗാങ്ക്ടോകിൽ നിന്നും റോഡ് മാർഗമാണ് മന്ത്രി നാഥു ലയിൽ എത്തിയത്. ചൈനയുമായി അതിർത്തി പങ്കിടുന്ന ദോക്ലാം, സിക്കിമിലെ ഇന്തോ-സിനോ അതിർത്തി എന്നീ പ്രദേശങ്ങൾ ഹെലികോപ്ടറിലിരുന്ന് വിലയിരുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് അത് നടക്കാതിരുന്നപ്പോൾ മന്ത്രി റോഡ് മാർഗം തന്നെ നാഥു ലാ അതിർത്തിയിൽ എത്തുകയായിരുന്നു.
സൈന്യം ഗാർഡ് ഒാഫ് ഒാണർ നൽകി മന്ത്രിയെ സ്വീകരിച്ചു. ഇൗസ്റ്റ് കമാൻഡ് മേധാവിയായ ലഫ്.ജനറൽ അഭയ് കൃഷ്ണ, കരസേനാ ഉപമേധാവി ലഫ്. ജനറൽ ശരത് ചന്ദ്ര എന്നിവർ മന്ത്രിയെ അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.