Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ക്​ഡൗണിനിടയിൽ...

ലോക്ക്​ഡൗണിനിടയിൽ പിറന്ന ഇരട്ടകുഞ്ഞുങ്ങൾക്ക്​ ​േപര്​ ‘കോവിഡ്​’ ‘കൊറോണ’

text_fields
bookmark_border
ലോക്ക്​ഡൗണിനിടയിൽ പിറന്ന ഇരട്ടകുഞ്ഞുങ്ങൾക്ക്​ ​േപര്​ ‘കോവിഡ്​’ ‘കൊറോണ’
cancel

റായ്​പൂർ: ലോക്ക്​ഡൗൺ കഴിഞ്ഞാലും ലോക ജനതയെ മുഴുവൻ എക്കാലത്തും പേടിപ്പെടുത്തുന്ന രണ്ടുപേരുകളാണ്​ കോവിഡും കൊറോണയും. ആരെയും ഭയപ്പെടുത്തുന്ന ഈ പേരുകൾ തൻെറ ഇരട്ടക്കുഞ്ഞുങ്ങൾക്ക്​ ഇട്ടിരിക്കുകയാണ്​ റായ്​പൂരിലെ ദമ്പതികൾ.

ലോക്ക്​ഡൗൺ രാജ്യത്തെ നിശ്ചലമാക്കിയപ്പോഴാണ്​ റായ്​പൂരിലെ യുവതി ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയത്​. ആൺകുട്ടിയെ കോവിഡെന്നും പെൺകുട്ടിയെ ​കൊറോണയെന്നും വിളിച്ചു. ലോക്ക്​ ഡൗൺ സമയത്ത്​ തങ്ങൾ അതിജീവിച്ച പ്രതിസന്ധികൾ ഓർമയിൽ സൂക്ഷിക്കുന്നതിനാണ്​​ ​ഈ ​േ​പരുകൾ കുഞ്ഞുങ്ങൾക്ക്​ നൽകിയതെന്ന്​ ദമ്പതികൾ പറയുന്നു.

മാർച്ച്​ 26ന്​ രാത്രിയാണ്​ റായ്​പൂരിലെ സർക്കാർ ആശുപത്രിയിൽ ഇരട്ടകുഞ്ഞുങ്ങൾക്ക്​ ജന്മം നൽകിയത്​. ആദ്യം മറ്റൊരു പേര്​ കുഞ്ഞുങ്ങളെ വിളിച്ചിരുന്നു. പിന്നീട്​ രണ്ടുപേരുടെയും പേരുകൾ മാറ്റിവിളിക്കുകയായിരുന്നുവെന്ന്​ കുഞ്ഞുങ്ങളുടെ മാതാവായ പ്രീതി വർമ പറഞ്ഞു.

മാർച്ച്​ 26 ന്​ രാത്രിയാണ്​ പ്രീതിക്ക്​ പ്രസവ വേദന തുടങ്ങുന്നത്​. ലോക്ക്​ ഡൗൺ സമയമായതിനാൽ വാഹനങ്ങളൊന്നും ലഭ്യമായിരുന്നില്ല. പിന്നീട്​ ആംബുലൻസ്​ വിളിച്ചു. വഴിയിൽ പലയിടങ്ങളിലും പൊലീസ്​ ഞങ്ങളെ തടഞ്ഞു. എന്നാൽ ഞങ്ങളുടെ ദയനീയത മനസിലാക്കിയ പൊലീസ്​ കടത്തിവിട്ടു. രാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കു​േമാ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ​േഡാക്​ടർമാരും ​ആശുപത്രി ജീവനക്കാരും എല്ലാ സഹായങ്ങളും നൽകി. ആശുപത്രിയിലെത്തി 45 മിനിട്ടുകൾക്ക്​ ശേഷം ഇവർ പ്രസവിച്ചു. മറ്റു ബന്ധുക്കൾക്ക്​ ആർക്കും ലോക്ക്​ ഡൗണായതിനാൽ ആശുപത്രിയിലെത്താൻ കഴിഞ്ഞിരുന്നില്ലെന്നും ദമ്പതികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscovid 19lockdownBaby Name
News Summary - Born During Lockdown, ​Twins Named Corona And Covid -India news
Next Story