ബോസ് ബിനീഷ് ; കുറ്റകൃത്യത്തിെൻറ രേഖകൾ ലഭിച്ചെന്ന് ഇ.ഡി
text_fieldsബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി (37) പ്രതി അനൂപ് മുഹമ്മദിനെ ബിനാമിയാക്കി വൻതുകയുടെ ഹവാല ഇടപാട് നടത്തിയതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്.
ബിനീഷിനെ കസ്റ്റഡിയിൽ ലഭിക്കാൻ ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഇ.ഡി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇൗ വിവരം. ഒക്ടോബർ ആറിന് ആദ്യം ചോദ്യം ചെയ്തപ്പോൾതന്നെ ബിനീഷ് ഇക്കാര്യം സമ്മതിച്ചിരുന്നെങ്കിലും പണത്തിെൻറ സ്രോതസ്സ് അടക്കമുള്ള മറ്റു വിവരങ്ങൾ രണ്ടാംവട്ടം ചോദ്യം ചെയ്തപ്പോഴും വെളിപ്പെടുത്താൻ തയാറായില്ല.
ചോദ്യം ചെയ്യലിനോട് ബിനീഷ് പൂർണമായി സഹകരിക്കുന്നില്ലെന്നും എന്നാൽ, കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമ (പി.എം.എൽ.എ ആക്ട്) പ്രകാരം ബിനീഷിെൻറ കുറ്റകൃത്യത്തിെൻറ രേഖകൾ ഇ.ഡിയുടെ പക്കലുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കണക്കിൽപെടാത്ത വൻ തുക അനൂപിെൻറ അക്കൗണ്ടുകളിലേക്ക് ബിനീഷ് നിക്ഷേപിച്ചിട്ടുണ്ടെന്നും കേരളത്തിൽ ബിനീഷിെൻറ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്ന തുകയാണിതെന്നും ഇ.ഡി വ്യക്തമാക്കുന്നു.
പുറത്തിറങ്ങിയാൽ അധികാരവും സ്വാധീനവും ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഹവാല കേസിൽ പ്രതിയെ 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകാനാണ് കോടതിയിൽ ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ, നാലു ദിവസത്തേക്കാണ് അനുമതി. ചോദ്യം ചെയ്യലിനും അറസ്റ്റിനും പിന്നാലെ വ്യാഴാഴ്ച വൈകീട്ട് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ബംഗളൂരു വിൽസൻ ഗാർഡൻ ലോക്കപ്പിലേക്ക് മാറ്റിയിരുന്നു.
വെള്ളിയാഴ്ച രാവിലെ 8.15 ഒാടെ തന്നെ ഇ.ഡി ഒാഫിസിലെത്തിച്ചു. കേന്ദ്ര ഏജൻസിയായ ഇ.ഡി വേട്ടയാടുകയാണെന്ന് ഇതുസംബന്ധിച്ച് ഇടതു നേതാക്കൾ പ്രതികരിക്കുേമ്പാഴും മാധ്യമപ്രവർത്തകരോട് ഒരക്ഷരവും ഉരിയാടാതെയാണ് ബിനീഷ് ഇ.ഡി ഒാഫിസിലേക്ക് കയറിയത്. അവധി ദിവസമായിരുന്നിട്ടും ഉദ്യോഗസ്ഥർ ഹാജരായിരുന്നു. രാവിലെ 10.15ഒാടെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി വൈകിയും തുടർന്നു.
മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിെൻറ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ബിനീഷ് ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബിനീഷ് 'ബോസ്' ആണെന്നും അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്നും അനൂപ് മൊഴി നൽകിയിട്ടുണ്ട്.
ബംഗളൂരു ഹോട്ടൽ ബിസിനസിൽ ബിനീഷിെൻറ ബിനാമിയാണ് താനെന്നും വൻതുക അദ്ദേഹം കൈമാറിയെന്നുമുള്ള അനൂപിെൻറ മൊഴി, ബംഗളൂരു മയക്കുമരുന്ന് കേസിലും അതുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിലും ഏറെ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.