Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭയും ലോക്സഭയും...

രാജ്യസഭയും ലോക്സഭയും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു

text_fields
bookmark_border
Opposition To Boycott Presidents Parliament Address, 2nd Time In A Row
cancel

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരു സഭകളും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്നാണ്​ സമ്മേളനകാലയളവ്​ പൂർത്തിയാകാൻ ഒരു ദിവസം ബാക്കിനിൽക്കെ പാർലമെന്‍റ്​ പിരിഞ്ഞത്​. ഡിസംബർ 23നാണ്​ പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നത്​.

18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന്​ ലോക്സഭ സ്പീക്കർ ഓം ബിർള പറഞ്ഞു. എന്നാൽ, നിർണായകമായ ബില്ലുകളിൽ ചർച്ച നടക്കുകയും പാസാക്കുകയും ചെയ്തു. ഇതിനിടയിൽ ഒമിക്രോണിലും കാലാവസ്ഥ വ്യതിയാനത്തിലും ചർച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തനം രാജ്യസഭയിലുമുണ്ടായില്ലെന്ന്​ അധ്യക്ഷൻ ​വെങ്കയ്യ നായിഡു പറഞ്ഞു. പ്രവർത്തനം കുറച്ച്​ കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം നിർദേശിച്ചു. കാർഷിക നിയമങ്ങളുടെ പിൻവലിക്കൽ, വോട്ടേഴ്​സ്​ ഐഡിയും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ബിൽ. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ എന്നിവയാണ്​ സമ്മേളനകാലയളവിൽ പരിഗണിച്ച പ്രധാന വിഷയങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabharajyasabha
News Summary - Both Houses adjourned sine die
Next Story