Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത് ഷായെ വിടാതെ...

അമിത് ഷായെ വിടാതെ പ്രതിപക്ഷം; സഭകൾ നടത്താതെ അധ്യക്ഷന്മാർ

text_fields
bookmark_border
അമിത് ഷായെ വിടാതെ പ്രതിപക്ഷം; സഭകൾ നടത്താതെ അധ്യക്ഷന്മാർ
cancel

ന്യൂ​ഡ​ൽ​ഹി: അ​മി​ത്ഷാ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലും പി​ന്മാ​റാ​തെ ഇ​ൻ​ഡ്യ സ​ഖ്യം. അ​മി​ത് ഷാ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ ഇ​രു സ​ഭ​ക​ളു​ടെ​യും അ​ധ്യ​ക്ഷ​ന്മാ​ർ സ​ഭ​ക​ൾ പി​രി​യു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​സ​ഭ​യി​ൽ ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് സ​ഭാ​രേ​ഖ​ക​ൾ മേ​ശ​പ്പു​റ​ത്ത് വെ​ച്ച​ശേ​ഷം നാ​ല് നോ​ട്ടീ​സു​ക​ൾ ല​ഭി​ച്ച​താ​യി രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​തി​ൽ ര​ൺ​ദീ​പ് സി​ങ് സു​ർ​ജെ​വാ​ല, ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​ർ കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ച​ർ​ച്ച ചെ​യ്യാ​നും രാം​വി​ലാ​സ് സു​മ​ൻ ക​ർ​ഷ​ക പ്ര​​ക്ഷോ​ഭ​ത്തി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും എ​ല്ലാം ത​ള്ളി​യെ​ന്നും ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ പ​റ​ഞ്ഞു.

അ​പ്പോ​ഴേ​ക്കും ജ​യ്​​റാം ര​മേ​ശ് ഇ​ട​പെ​ട്ട് അ​മി​ത് ഷാ​യു​ടെ വി​ഷ​യം ഉ​ന്ന​യി​ച്ചു. ബാ​ബാ സാ​ഹെ​ബ് അം​ബേ​ദ്ക​ർ ഒ​രു കാ​ല​ത്തും പാ​ർ​ല​മെ​ന്റി​ൽ അ​നാ​ദ​രി​ക്ക​​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്ര​മോ​ദ് തി​വാ​രി പ​റ​ഞ്ഞ​തോ​ടെ രാ​ജ്യം അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​പ​റ​ഞ്ഞ് ധ​ൻ​ഖ​ർ സ​ഭ നി​ർ​ത്തി​വെ​ച്ചു. ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്ക് വീ​ണ്ടും ചേ​ർ​ന്ന​പ്പോ​ൾ കേ​​ന്ദ്ര മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ഡ്ഡ​ക്കും കി​ര​ൺ റി​ജി​ജു​വി​നും ഏ​ക​പ​ക്ഷീ​യ​മാ​യി അ​വ​സ​രം ന​ൽ​കി​യ ചെ​യ​ർ​മാ​ൻ ബി.​ജെ.​പി എം.​പി​മാ​രെ രാ​ഹു​ൽ ആ​ക്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി. ഇ​ത് തെ​റ്റാ​ണെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും തി​രു​ച്ചി ശി​വ പ​റ​ഞ്ഞു. ത​ന്നെ പാ​ർ​ല​മെ​ന്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ഭ​ര​ണ​ക​ക്ഷി എം.​പി​മാ​ർ ക​വാ​ട​ത്തി​ൽ ത​ട​ഞ്ഞ​ത് ഖാ​ർ​ഗെ​യു​മു​ന്ന​യി​ച്ചു. ജ​യ് ജ​യ്ഭീം വി​ളി​ക​ൾ​ക്കി​ട​യി​ൽ സ​ഭ വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് പി​രി​യു​ക​യാ​ണെ​ന്ന് ധ​ൻ​ഖ​ർ അ​റി​യി​ച്ചു.

പ്ര​തി​പ​ക്ഷം അ​മി​ത് ഷാ​യു​ടെ മാ​പ്പി​ലും രാ​ജി​യി​ലും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നു​ക​ണ്ട ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള അ​ന്ത​രി​ച്ച മു​ൻ ത​മി​ഴ്നാ​ട് എം.​പി ഇ​ള​​ങ്കോ​വ​ന്റെ അ​നു​സ്മ​ര​ണം ന​ട​ത്തി സ​ഭ രാ​വി​ലെ 11 മ​ണി​ക്ക് പി​രി​ഞ്ഞു. പി​ന്നീ​ട് ഉ​ച്ച​ക്ക് ര​ണ്ടി​ന് ചേ​ർ​ന്ന​യു​ട​ൻ നി​ർ​ത്തി​വെ​ച്ചു.

പരാതി നൽകി ബി.ജെ.പിയും കോൺഗ്രസും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ബി.​ആ​ർ. അം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​​മെ​ന്റി​ന് പു​റ​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രാ​തി ന​ൽ​കി ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ര​ണ്ട് എം.​പി​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്നും വ​നി​ത എം.​പി​യെ അ​പ​മാ​നി​ച്ചെ​ന്നും ആ​രോ​പി​ച്ച് പാ​ർ​ല​മെ​ന്റ് സ്ട്രീ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബി.​ജെ.​പി​യാ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്. വ​ധ​ശ്ര​മം, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്ക​ൽ തു​ട​ങ്ങി വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രാ​തി.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും അ​​ദ്ദേ​ഹ​ത്തി​ന്റെ സാ​മീ​പ്യം സ്ത്രീ ​എ​ന്ന നി​ല​യി​ൽ ത​നി​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കി​യെ​ന്നും ആ​രോ​പി​ച്ച് നാ​ഗാ​ലാ​ന്റി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി അം​ഗം ഫാ​ങ്നോ​ൺ കൊ​ന്യാ​ക് രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും ദ​ലി​ത് നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗ​യെ ബി.​ജെ.​പി പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ ത​ള്ളി​യി​ടു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ന്റെ പ​രാ​തി. എം.​പി​മാ​രാ​യ പ്ര​മോ​ദ് തി​വാ​രി, ദി​ഗ് വി​ജ​യ് സി​ങ്, മു​കു​ൾ വാ​സ്നി​ക്, ജെ​ബി മേ​ത്ത​ർ തു​ട​ങ്ങി​യ​വ​രാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​രു​കൂ​ട്ട​രു​ടെ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യും ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ൻ​ഡ്യ സ​ഖ്യം എം.​പി​മാ​ർ ഒ​പ്പി​ട്ട പ​രാ​തി ലോ​ക്സ​ഭ സ്പീ​ക്ക​ർ​ക്കും ന​ൽ​കി. ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ഖാ​​ർ​ഗെ​യു​ടെ കാ​ൽ​മു​ട്ടു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

അമിത് ഷാക്കെതിരെ ഖാർഗെ അവകാശ ലംഘന നോട്ടീസ് നൽകി

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​യി​ൽ ഭ​ര​ണ​ഘ​ട​നാ ​ശി​ൽ​പി ബി.​ആ​ർ. അം​ബേ​ദ്ക​ർ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി. അ​മി​ത് ഷാ ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​മാ​ന​ക​ര​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​ണ്. മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളും സ്വ​ര​വും ശൈ​ലി​യും ആ​ക്ഷേ​പ​രൂ​പ​ത്തി​ലാ​ണ്. ഇ​ത്ത​രം പെ​രു​മാ​റ്റം സ​ഭ​​​​​യെ അ​വ​ഹേ​ളി​ക്കു​ന്ന​തും അ​വ​കാ​ശ​ലം​ഘ​ന​വു​മാ​ണെ​ന്നും രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ന് ന​ൽ​കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം.​പി ഡെ​റി​ക് ഒ​ബ്ര​യ​നും അ​മി​ത് ഷാ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shah
News Summary - Both Houses adjourned without any transaction, after protests over Amit Shah’s remarks on Ambedkar
Next Story