പ്രധാനമന്ത്രിക്ക് പൂച്ചെണ്ട് വേണ്ട; ഉത്തരവിനെ പിന്തുണച്ച് ശശി തരൂർ
text_fieldsന്യൂഡൽഹി: രാജ്യത്തിനുള്ളിലെ പരിപാടികളിൽ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. കുറച്ചു സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യരുതെന്നും സമ്മാനം നൽകുന്നതാണ് എല്ലാ കാലത്തും നിലനിൽക്കുന്നതെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിനുള്ളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ത്തരവ് പുറപ്പെടുവിച്ചിരുന്നു. ഖാദി ടവലിനൊപ്പം ഒരു പൂവോ പുസ്തകമോ നൽകിയാൽ മതിയെന്നായിരുന്നു നിർദേശം.
സുരക്ഷാ പരിശോധന ലളിതമാക്കാൻ പുതിയ തീരുമാനത്തിലൂടെ സഹായിക്കുമെന്ന നിഗമനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറുകൾക്ക് ആഭ്യന്തര മന്ത്രാലയം കത്തയച്ചിട്ടുണ്ട്.
I support @narendramodi on this: let's not massacre flowers for transient gratification,but give gifts that endure https://t.co/X218uYl3FB
— Shashi Tharoor (@ShashiTharoor) July 17, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.