Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മാവന്‍റെ ഭാര്യ...

അമ്മാവന്‍റെ ഭാര്യ അബദ്ധത്തിൽ വെടിയുതിർത്തു; മൂന്ന് വയസുകാരന് പരിക്ക്

text_fields
bookmark_border
shot
cancel

ന്യൂഡൽഹി: അമ്മാവന്‍റെ ഭാര്യ അബദ്ധത്തിൽ വെടിയുതിർത്തതിനെ തുടർന്ന് മൂന്ന് വയസുകാരന് പരിക്കേറ്റു. ഇടത് തോളിന് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയിൽ ഡൽഹിയിലെ ആനന്ദ് പർബത്തിലാണ് സംഭവം. വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

മൊഴി രേഖപ്പെടുത്താൻ ചെന്ന പൊലീസിനോട് കുട്ടിയുടെ മുത്തശ്ശി കള്ളം പറഞ്ഞ് സംഭവം വഴിമാറ്റാൻ ശ്രമം നടത്തി. സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടു പേർ വെടിവെച്ച ശേഷം കടന്നുകളഞ്ഞെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്.

വെടിവെപ്പ് നടന്ന സ്ഥലത്തെ സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് അത്തരത്തിലൊരു സംഭവം കണ്ടെത്താനായില്ല. തുടർന്ന് സംശയം തോന്നിയ പൊലീസ് സഹോദരിയെ ചോദ്യം ചെയ്യുകയും അവരുടെ വീട്ടിൽ മുത്തശ്ശിയും കുഞ്ഞും വന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിൽ 19കാരിയായ മരുമകളാണ് വെടിവെച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

മരുമകളുടെ പരാതിയിൽ ജയിലിൽ കഴിയുന്ന ഒരു വ്യക്തിയുടെ കുടുംബാംഗത്തെ കള്ളക്കേസിൽ കുടുക്കാൻ വേണ്ടിയാണ് കഥ മെനഞ്ഞതെന്ന് മുത്തശ്ശി പൊലീസിന് മൊഴി നൽകി. മരുമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shot
News Summary - Boy, 3, Injured In Delhi In Accidental Shot By Aunt: Police
Next Story