വയോധികനെ കൊന്നത് തീവ്രവാദികളോ സുരക്ഷാസേനയോ... വിവാദമായി സോപോർ ഏറ്റുമുട്ടൽ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ സോപോറില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വയോധികൻ കൊല്ലപ്പെട്ടത് വിവാദത്തിന് വഴിവെക്കുന്നു. കൊല്ലപ്പെട്ട ബഷീർ അഹമ്മദിെൻറ മൃതദേഹത്തിലിരുന്ന് മൂന്നു വയസ്സുള്ള പേരമകൻ കരയുന്ന കണ്ണീർച്ചിത്രം ശെവറലായതോടെയാണ് ആരാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന തർക്കവും ഉടലെടുത്തത്.
ബഷീർ അഹമ്മദിനെ സി.ആർ.പി.എഫ് കൊന്നതാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. അതേസമയം, തീവ്രവാദികളുടെ വെടിയേറ്റാണ് ബഷീർ മരിച്ചതെന്ന് സേനയും പറയുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികെൻറ അരികില്‍ ഒറ്റപ്പെട്ട പേരക്കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത് തങ്ങളാണെന്നും പൊലീസ് അവകാശപ്പെടുന്നു. ആക്രമണത്തിൽ സി.ആർ.പി.എഫ് ഹെഡ്കോൺസ്റ്റബിൾ ദീപ് ചന്ദ് വർമ വീരമൃത്യു വരിച്ചു.
കോൺസ്റ്റബിൾമാരായ ഭോയ രാജേഷ്, ദീപക് പാട്ടിൽ, നിലേഷ് ചവ്ദ എന്നിവർക്ക് പരിക്കേറ്റു. വയോധികനും പേരക്കുട്ടിയും കാറിൽ സഞ്ചരിക്കുേമ്പാഴാണ് ബാരാമുല്ലയിലെ സോപോറില്‍ ആക്രമണമുണ്ടായത്. സമീപത്തെ ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന ഭീകരര്‍ സി.ആർ.പി.എഫ് പട്രോള്‍ സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ കാറില്‍ നിന്നിറങ്ങി സുരക്ഷിതസ്ഥലത്തേക്ക് മാറാനുള്ള ശ്രമത്തിനിടെയാണ് ഇയാൾക്ക് വെടിയേറ്റതെന്ന് പൊലീസ് പറയുന്നു.
ചോരയിൽ കുതിർന്ന മൃതദേഹത്തിലിരുന്ന് ഭയന്ന് കരഞ്ഞ കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട്ടിലെത്തിച്ചു. അതേസമയം, സംഭവസ്ഥലത്തെത്തിയ പിതാവിനെ കാറിൽ നിന്നിറക്കി സൈന്യം വെടിവെക്കുകയായിരുന്നുവെന്ന് മരിച്ചയാളുടെ മകൻ ആരോപിച്ചു. സി.ആർ.പി.എഫ് വൃത്തങ്ങൾ ആരോപണം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.