Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗ ശ്രമം...

ബലാത്സംഗ ശ്രമം പരാജയപ്പെട്ടു: നോയ്​ഡയിൽ 13കാരൻ മൂന്നു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച്​ കൊന്നു

text_fields
bookmark_border
ബലാത്സംഗ ശ്രമം പരാജയപ്പെട്ടു: നോയ്​ഡയിൽ 13കാരൻ മൂന്നു വയസ്സുകാരിയെ ശ്വാസം മുട്ടിച്ച്​ കൊന്നു
cancel

നോയ്​ഡ: ബലാത്സംഗ ശ്രമം പരാജയ​െപ്പട്ടതിനെ തുടർന്ന്​ 13കാരൻ അയൽക്കാരിയായ മൂന്നു വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്നു. കുട്ടിയുടെ മൃതദേഹം ​േ​ഗ്രറ്റർ നോയ്​ഡയിലെ ബിസ്​റാഖ്​ പ്രദേശത്ത്​ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ കൊന്ന ശേഷം ആൺകുട്ടി തന്നെയാണ്​ മൃതദേഹം ഉ​േപക്ഷിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

പതിമൂന്നുകാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച്​  വിജനമായ പ്രദേശത്തേക്ക്​ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പ്രദേശ​െത്ത സി.സി.ടി.വി ക്യാമറയിൽ നിന്ന്​​​ പൊലീസിന്​ പൊലീസിനു ലഭിച്ചതോടെയാണ്​ കൊലപാതകത്തി​​​​െൻറ ചുരുളഴിയുന്നത്​. വെള്ളിയാഴ്​ച പൊലീസ്​ ആൺകുട്ടിയെ അറസ്​റ്റ്​ ചെയ്​തു. തുടർന്ന്​ നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 

ത​​​​െൻറ അമ്മാവ​​​​െൻറ ഫോണിൽ നിന്ന്​ അശ്ലീല വീഡിയോ കണ്ടതാണ്​​ കുറ്റകൃത്യത്തി​േലക്ക്​ നയിച്ചതെന്ന്​ ആൺകുട്ടി പൊലീസിനു മൊഴി നൽകി. വിജനമായ സ്​ഥല​​​ത്തെത്തിച്ച്​ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ചെറുത്തു നിന്നതിനെ തുടർന്ന്​ കുട്ടിയെ ശ്വാസം മുട്ടിച്ച്​ കൊന്ന്​ മൃതദേഹം വീടി​​​​െൻറ 300 മീറ്റർ അകലെ ഒരു ക്ഷേത്രത്തിനു സമീപം ഉപേക്ഷിക്കുകയു​മായിരുന്നുവെന്ന്​ ബിസ്​റാഖ്​ പൊലീസ്​ സ്​റ്റേഷനിലെ സ്​റ്റേഷൻ ഹൗസ്​ ഒാഫീസർ അഖിലേഷ്​ ത്രിപധി പറഞ്ഞു​. 

വീടി​​​​െൻറ ഗെയിറ്റിനു സമീപം കളിച്ചുകൊണ്ടിരുന്ന മകളെ രാത്രി എട്ടു മണിയോടെ കാണാതായിരുന്നുവെന്ന്​ പെൺകുട്ടിയുടെ പിതാവ്​ പറഞ്ഞു. ആൺകുട്ടിയെ ജുവനൈൽ ഷെൽട്ടർ ഹോമിലേക്ക്​ മാറ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abuseRape Casekillednoidamalayalam news
News Summary - boy arrested for allegedly murdering 3-year-old after he failed to rape her-india news
Next Story