ജാർഖണ്ഡിൽ ആദിവാസി വിദ്യാർഥിനിയെ ആൺകുട്ടി മർദിക്കുന്ന വീഡിയോ പുറത്ത്; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
text_fieldsറാഞ്ചി: ജാർഖണ്ഡിൽ ആദിവാസിയായ വിദ്യാർഥിനിയെ ആൺകുട്ടി ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. അന്വേഷണം വേഗത്തിലാക്കണമെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടു.
പാകൂർ ജില്ലയിലുള്ള ഒരു സ്കൂളിലെ വിദ്യാർഥിനിയാണ് മർദനമേറ്റ പെൺകുട്ടി. യൂനിഫോമും ബാഗുമിട്ട പെൺകുട്ടിയെ ആൺകുട്ടി നിലത്തിട്ട് നിരവധി തവണ ചവിട്ടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അക്രമം നടത്തിയ ആൺകുട്ടി ദുംക ജില്ലക്കാരനും ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഹ്രുദീപ് പി.ജനാർദനൻ അറിയിച്ചു. പ്രണയ ബന്ധത്തെ തുടർന്നുണ്ടായ മർദനമാണോ എന്ന സംശയമുണ്ടെന്ന് ദുംക സബ് ഡിവിഷനൽ പൊലീസ് ഓഫീസർ നൂർ മുസ്തഫ അൻസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.