Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2024 2:58 PM IST Updated On
date_range 29 Dec 2024 2:58 PM IST16 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത പത്തുവയസുകാരന് മരിച്ചു
text_fieldsbookmark_border
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 10 വയസ്സുകാരൻ മരിച്ചു. 16 മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ശനിയാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ഏകദേശം 39 അടി ആഴത്തിലായിരുന്നു കുട്ടി കുടുങ്ങി കിടന്നത്. ശനിയാഴ്ച രാത്രിയോടെ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കുട്ടിയെ രക്ഷിക്കാൻ വൻ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പുറത്തെത്തിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story