സഹോദരഭാര്യയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 15കാരൻ ആത്മഹത്യ ചെയ്തു
text_fieldsപാട്ന: സഹോദരെൻറ ഭാര്യയെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധം സഹിക്ക വയ്യാതെ 15കാരൻ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. പരയ്യ സർക്കാർ സ്കൂളിെല ഒമ്പതാം ക്ലാസ് വിദ്യാർഥി മഹാദേവ് ദാസാണ് ആത്മഹത്യ ചെയ്തത്. മുതിർന്ന സഹോദരൻ സന്തോഷ് ദാസ് മരിച്ചതോടെ വിധവയായ ഭാര്യ റൂബി ദേവിയെ മഹാദേവ് വിവാഹം ചെയ്യണമെന്ന് വീട്ടുകാർ നിർബന്ധിക്കുകയായിരുന്നു. 25 കാരിയായ റൂബി ദേവി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്.
വിവാഹാഘോഷം തിങ്കളാഴ്ച നടക്കാനിരിെക്കയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. വധുവിെൻറയും വരെൻറയും ആളുകൾ ചേർന്ന് വിവാഹം നിയമപ്രകാരമാക്കുന്നതിനുള്ള കരാറിൽ ഒപ്പു വെച്ചിരുന്നു. കഴിഞ്ഞ ദിവസം ൈവകീട്ട് അഞ്ചോെടയായിരുന്നു ക്ഷേത്രത്തിൽ വെച്ച് നടന്ന ഇൗ ചടങ്ങുകൾ അവസാനിച്ചത്. ഉടൻ വീട്ടിലേക്ക് മടങ്ങിയ മഹാദേവ് രാത്രി ഏഴോടെ തൂങ്ങി മരിക്കുകയായിരുന്നു.
അമ്മെയപ്പോലെ താൻ കരുതിയ സ്ത്രീെയ വിവാഹം കഴിക്കുന്നതിനോട് മഹാദേവിന് യോജിപ്പുണ്ടായിരുന്നിെല്ലന്ന് പിതാവ് ചന്ദ്രേശ്വർദാസ് പറഞ്ഞു. മൂത്ത പുത്രൻ സന്തോഷ് ഗയയിെല ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായിരുന്നു. 2013ൽ ജോലിക്കിെട ഷോക്കേറ്റ് മരിച്ചു. തുടർന്ന് കമ്പനി നഷ്ടപരിഹാരമായി 80,000 രുപ നൽകി. തുക മുഴുവൻ തെൻറ ബാങ്ക് അക്കൗണ്ടിലായിരുന്നു നിക്ഷേപിച്ചിരുന്നത്. മരുമകളും രക്ഷിതാക്കളും ആ തുക അവളുടെ പേരിലേക്ക് മാറ്റാൻ തെന്ന നിർബന്ധിച്ചു. 27,000 രൂപ താൻ അവളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ബാക്കി തുക പിന്നീട് നൽകാെമന്ന് ഉറപ്പും നൽകി. എന്നാൽ തുക നൽകുകയോ മകെന വിവാഹം ചെയ്തുകൊടുക്കുകയോ വേണമെന്ന് അവളുടെ രക്ഷിതാക്കൾ നിർബന്ധം പിടിക്കുകയായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു.
ചടങ്ങിൽ പെങ്കടുത്ത പത്തു പേർെക്കതിരെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചതിനും ആത്മഹത്യാപ്രേരണാ കുറ്റത്തിനും പരയ്യ െപാലീസ് കേസെടുത്തിട്ടുണ്ട്. ബാലവിവാഹത്തിനും സ്ത്രീധനത്തിനുെമതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കാമ്പയിൻ നടത്തുന്നതിനിെടയാണ് ഇൗ സംഭവം അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.