ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ജനങ്ങളോട് കെജ്‍രിവാൾ
text_fieldsന്യൂഡൽഹി: ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യൻ ജനത ബഹിഷ്കരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ. അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ ചൈനയുമായി ഇന്ത്യ വ്യാപാരം അവസാനിപ്പിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉറച്ചനിലപാട് സ്വീകരിക്കണമെന്നും കെജ്‍രിവാൾ വ്യക്തമാക്കി.
''ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്. ചൈനക്കു മുന്നിൽ തലകുനിക്കരുതെന്നാണ് കേന്ദ്രസർക്കാരിനോട് പറയാനുള്ളത്'' -കെജ്രിവാൾ സൂചിപ്പിച്ചു.
കുറച്ചു വർഷങ്ങളായി ചൈന നമ്മെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ധീരരായ സൈനികർ അവരെ നേരിട്ടുകൊണ്ടിരിക്കയാണ്. ചിലർ ജീവൻ തന്നെ ത്യജിച്ചു-കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഇന്ത്യ ചൈനയുമായുള്ള വ്യാപാര ബന്ധം ഊർജിതപ്പെടുത്തിയിരിക്കയാണ്.
സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ചൈന നമ്മുടെ ഭൂപ്രദേശങ്ങൾ കൈയടക്കുന്ന വാർത്ത അറിയുന്നത്. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർധിപ്പിച്ച് എന്നാൽ സർക്കാർ ചൈനക്ക് വരുമാനം നൽകുകയാണെന്നും കെജ്രിവാൾ ആരോപിച്ചു. ഇത്തരം ഇറക്കുമതി നിർത്താൻ കേന്ദ്രത്തിന് ധൈര്യമുണ്ടോയെന്നും കെജ്രിവാൾ ചോദിച്ചു.
കളിപ്പാട്ടങ്ങൾ, ചെരിപ്പ്, വസ്ത്രങ്ങൾ എന്നിവ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത്തരം സാധനങ്ങൾ നമുക്ക് ഇന്ത്യയിൽ തന്നെ നിർമിക്കാവുന്നതേയുള്ളൂ. ഇന്ത്യയിൽ തന്നെ ഇവർ നിർമിക്കാൻ കഴിഞ്ഞാൽ വിലകുറച്ച് അത് ആളുകൾക്ക് നൽകാൻ സാധിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.