കോള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം
text_fieldsകോയമ്പത്തൂര്‍: ഒരാഴ്ചയായി നടക്കുന്ന ജെല്ലിക്കെട്ട് സമരം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമായി മാറുന്നു. ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്ന ആവശ്യത്തോടൊപ്പം ‘പെറ്റ’ എന്ന മൃഗസ്നേഹി സംഘടനയെ നിരോധിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നു. യു.എസ് ആസ്ഥാനമായ പ്യൂപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഫോര്‍ അനിമല്‍സ്(PETA) എന്ന സംഘടനയാണ് ജെല്ലിക്കെട്ടിനെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ഇന്ത്യയിലെ നാടന്‍ പശുക്കളുടെ വംശമില്ലാതാക്കി ജഴ്സി പശുക്കളുടെ ഇറക്കുമതിയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. ഇതിന്‍െറ ഭാഗമായി സമരക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കോള ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ പ്രചാരണമാരംഭിച്ചു. മിക്കയിടങ്ങളിലും ജെല്ലിക്കെട്ട് പ്രേമികള്‍ കൊക്കക്കോളയും പെപ്സിയും റോഡിലൊഴിച്ചും പരസ്യ ബോര്‍ഡുകള്‍ തകര്‍ത്തും പ്രതിഷേധിച്ചു. മൈതാനങ്ങളില്‍ ഒത്തുചേരുന്നവര്‍ ഇനി കോള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കില്ളെന്ന പ്രതിജ്ഞയുമായാണ് മടങ്ങിയത്.
ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 26 മുതല്‍ തമിഴ്നാട്ടില്‍ കോള ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തുമെന്ന് തമിഴ്നാട് വ്യാപാരിസംഘം പ്രസിഡന്‍റ് ടി. വെള്ളയ്യന്‍ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു പ്രമുഖ വ്യാപാരി സംഘടനയുടെ നേതാവ് വിക്രമരാജയും ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തും. കോള ഉല്‍പന്ന വില്‍പന നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകള്‍ തമിഴ്നാട് സര്‍ക്കാറിലും സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതിനിടെ തമിഴ്നാട്ടിലെ അമേരിക്കന്‍ ഒൗട്ട്സോഴ്സിങ് ഐ.ടി കമ്പനി, ജീവനക്കാര്‍ ജെല്ലിക്കെട്ട് സമരത്തില്‍ പങ്കെടുക്കുന്നത് കര്‍ശനമായി വിലക്കി. എന്നാല്‍, ഇതിനെ മറികടന്നും നിരവധി ജീവനക്കാര്‍ സമരകേന്ദ്രങ്ങളിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.