കശ്മീരി ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് മേഘാലയ ഗവർണർ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പിന്നാലെ രാജ്യത്തുടനീളം നിരപരാധികളായ കശ ്മീരികൾ പീഡനമനുഭവിക്കുേമ്പാൾ മേഘാലയ ഗവർണർ നടത്തിയ പ്രസ്താവന വിവാദമാവു ന്നു. ‘രണ്ടുവര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്, കശ്മീര്‍ സന്ദര്‍ശിക്കരുത്, കശ്മീ രികളുടെ കടകളില്‍നിന്നോ കച്ചവടക്കാരില്നിന്നോ ഒന്നും വാങ്ങരുത്, എല്ലാ മഞ്ഞുകാലങ്ങളിലും അവർ കച്ചവടത്തിന് വരുമ്പോള്‍ അവരുടെ എല്ലാ ഉൽപന്നങ്ങളും ബഹിഷ്കരിക്കുക’ എന്നായിരുന്നു ഗവർണർ തഥാഗത റോയിയുടെ ട്വീറ്റിലുള്ള ആഹ്വാനം. സൈന്യത്തിൽനിന്ന് വിരമിച്ച കേണലിെൻറ അഭിപ്രായം എന്നനിലയിൽ പൊതുജനങ്ങളോടുള്ള ആഹ്വാനത്തിെൻറ സ്വഭാവത്തിലുള്ളതായിരുന്നു ട്വീറ്റ്.
An appeal from a retired colonel of the Indian Army: Don’t visit Kashmir,don’t go to Amarnath for the next 2 years. Don’t buy articles from Kashmir emporia or Kashmiri tradesman who come every winter. Boycott everything Kashmiri.
— Tathagata Roy (@tathagata2) February 19, 2019
I am inclined to agree
എന്നാല്‍, ഭീകരാക്രമണത്തിെൻറപേരില് രാജ്യത്തെ സാധാരണക്കാരായ കശ്മീരികള്‍ക്ക് എതിരായി നടത്തിയ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വന്‍ വിമര്‍ശനം ഉയർന്നതോടെ ഗവര്‍ണര്‍ വിശദീകരണ ട്വീറ്റുമായി വീണ്ടും രംഗത്തെത്തി.
‘നമ്മുടെ നൂറുകണക്കിന് സൈനികരെ വധിച്ചതിലും ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ നാടുകടത്തിയതിനും എതിരായ അഹിംസയിലധിഷ്ഠിതമായ പ്രതികരണമാണിത്’ എന്നായിരുന്നു ഗവർണറുടെ രണ്ടാമത്തെ ട്വീറ്റ്.
വിവാദപ്രസ്താവന നടത്തിയ ഗവര്‍ണറെ കേന്ദ്രം പുറത്താക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.