'അവൾ ജീവിക്കണം'; അപർണയെ ദുരഭിമാനക്കൊലയിൽ നിന്ന് രക്ഷിക്കാൻ വിജയ് സ്വയം എരിഞ്ഞടങ്ങി
text_fieldsചെന്നൈ: കാമുകിയെ ദുരഭിമാനക്കൊലയിൽ നിന്ന് രക്ഷിക്കാനായി യുവാവ് അവളുടെ വീടിന് മുമ്പിൽ വെച്ച് ആത്മാഹുതി ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം.
ശിവഗംഗ ജില്ലയിലെ സ്വകാര്യ എൻജിനിയറിങ് കോളജിൽ വെച്ചാണ് 25കാരനായ വിജയ് അപർണ ശ്രീയെ കണ്ടുമുട്ടിയത്. കോഴ്സ് അവസാനിക്കാറായപ്പോൾ ഇരുവരും പ്രണയത്തിലായി. പിന്നാലെ ജോലി തേടി വിജയ് ചെന്നൈയിലേക് പോയി. പ്രണയം അപർണശ്രീയുടെ വീട്ടിൽ അറിഞ്ഞുവെന്നും തമ്മിൽ ബന്ധപ്പെടാതിരിക്കാൻ അവർ മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞതായും ഒരു സുഹൃത്ത് വഴി വിജയ് അറിഞ്ഞു.
ശേഷം വിജയ് തെൻറ ബന്ധുക്കളെ കൂട്ടി പോയി അപർണശ്രീയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചു. വിവാഹം നടത്താൻ വിസമ്മതിച്ച അപർണയുടെ ബന്ധുക്കൾ കാരെയ്കുടി പൊലീസ് സ്റ്റേഷനിൽ വിജയ്ക്കെതിരെ പരാതിയും നൽകി.
ശനിയാഴ്ച വൈകുന്നേരം വീണ്ടും വിജയ് അപർണയുടെ വീട്ടിലെത്തി. അപർണ മരിക്കുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെല്ലോ എന്ന് അവളുടെ ബന്ധുക്കൾ പറഞ്ഞതോടെ വിജയ് ഞെട്ടി.
ഇത് കേട്ട് ആഘാതത്തിൽ കാമുകിയെ രക്ഷിക്കാനായി പെട്രോൾ വാങ്ങി വന്ന വിജയ് അപർണയുടെ വീടിന് മുമ്പിൽ വെച്ച് സ്വയം തീകൊളുത്തി. അവൾ ജീവിക്കണം എന്നായിരുന്നു വിജയ്യുടെ അവസാന വാക്കുകൾ. അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.