Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബേദ്​കർ പ്രതിമയിൽ...

അംബേദ്​കർ പ്രതിമയിൽ ചാണകം പതിച്ചു; കലബുറഗിയിൽ സംഘർഷം

text_fields
bookmark_border
അംബേദ്​കർ പ്രതിമയിൽ ചാണകം പതിച്ചു; കലബുറഗിയിൽ സംഘർഷം
cancel
camera_alt??.?? ????????

ബംഗളൂരു: കലബുറഗിയിൽ അംബേദ്​കർ പ്രതിമയിൽ സാമൂഹികദ്രോഹികൾ ചാണകം പതിച്ചതിനെ തുടർന്ന്​ ദലിത്​ സംഘടനകളുടെ പ്രത ിഷേധം അക്രമാസക്​തമായി. കലബുറഗി കമലാപുർ ദസ്​താപുരിൽ വെള്ളിയാഴ്​ച അർധരാത്രിയാണ്​ സംഭവമെന്ന്​ കരുതുന്നു. ശനിയാഴ്​ച രാവിലെയാണ്​ പ്രതിമയിൽ ചാണകം പുരണ്ട നിലയിൽ നാട്ടുകാർ കണ്ടത്​.

ഇതോടെ ദലിത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡ്​ ഉപരോധിക്കുകയുമായിരുന്നു. കടകൾക്കുനേരെ കല്ലേറ്​ നടന്നു. നിരവധി ഇരുചക്രവാഹനങ്ങളും തകർത്തു. കലബുറഗി എസ്​.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ്​ സംഘം സ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​. ദലിത്​ ഭൂരിപക്ഷ മേഖലയായ കലബുറഗി ഇത്തവണ ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന്​ ബി.ജെ.പി പിടിച്ചെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:br ambedkarstatue
News Summary - br ambedkar statue
Next Story