Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രാഹ്​മണർക്ക്​...

ബ്രാഹ്​മണർക്ക്​ മാത്രമായൊരു ക്രിക്കറ്റ്​ ടൂർണമെന്‍റ്​; വൈറലായി 'ബ്രാഹ്​മിൺ ഒൺലി'​ പോസ്റ്റർ

text_fields
bookmark_border
ബ്രാഹ്​മണർക്ക്​ മാത്രമായൊരു ക്രിക്കറ്റ്​ ടൂർണമെന്‍റ്​; വൈറലായി ബ്രാഹ്​മിൺ ഒൺലി​ പോസ്റ്റർ
cancel

ബ്രാഹ്​മണർക്ക്​ മാത്രമായി ക്രിക്കറ്റ്​ ടൂർണമെന്‍റ് സംഘടിപ്പിച്ച്​ എഞ്ചിനീയറിങ്​ കോളേജ്​ വിദ്യാർഥികൾ. 2020 ഡിസംബർ 24ന് ഹൈദരാബാദിലെ നാഗോളിലെ ബി.എസ്​.ഗ്രൗണ്ടിലാണ്​ ടൂർണമെന്‍റ്​ നടക്കുന്നതെന്നാണ്​ പോസ്റ്ററിൽ പറയുന്നത്​. ടൂർണമെന്‍റ്​ പോസ്റ്റർ സമൂഹമാധ്യമങ്ങളില വൈറലായി. തലക്കെട്ട്​ സൂചിപ്പിക്കുന്നതുപോലെ പങ്കെടുക്കുന്ന ഓരോ കളിക്കാരനും ബ്രാഹ്​​മണനാകണം എന്നതാണ്​ ടൂർണമെന്‍റിന്‍റെ പ്രത്യേകത. പ​ങ്കെടുക്കുന്നവർ ​ഐഡന്‍റിറ്റി കാർഡ്​ കയ്യിൽ കരുതണമെന്നും പോസ്റ്ററിലെ നിബന്ധനകളിൽ പറയുന്നുണ്ട്​.


10 ഒാവർ മത്സരമായാണ്​ കളികൾ നടന്നത്​. ഒന്നാം സമ്മാനമായി 15000 രൂപയും റണ്ണറപ്പിന്​ 10000രൂപയും നൽകിയിരുന്നു. പോസ്റ്റർ വൈറലായതോടെ ചില മാധ്യമങ്ങൾ സംഘാടകരായ വിദ്യാർഥികളെ കണ്ടെത്തുകയും ടൂർണമെന്‍റിനെപറ്റി അഭിപ്രായം ആരായുകയും ചെയ്​തു. 'ബ്രാഹ്മണ സമുദായ അംഗങ്ങളെ സ്​പോർട്​സിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങൾ ടൂർണമെന്‍റ സംഘടിപ്പിച്ചത്. മറ്റേതൊരു സമുദായത്തെ പിന്തുണക്കാനായിരുന്നെങ്കിലും ഞങ്ങളിതുതന്നെ ചെയ്യുമായിരുന്നു. ഇതിൽ എന്തെങ്കിലും പ്രശ്​നമുള്ളതായി ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ സ്വയം ഇന്ത്യക്കാരാണെന്നാണ്​ കരുതുന്നത്​. അല്ലാതെ ബ്രാഹ്മണൻ ആയിട്ടല്ല'- സംഘാടകരിൽ ഒരാൾ പറഞ്ഞു.


ടൂർണമെന്‍റിന്‍റെ ശ്രദ്ധ ബ്രാഹ്മണ സമൂഹത്തിൽ മാത്രം കേന്ദ്രീകരിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ 'സമുദായ അംഗങ്ങളെ കായികരംഗത്ത് പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം' എന്നും വിദ്യാർഥികൾ പറഞ്ഞു. 'ബ്രാഹ്മിൺ ഒൺലി​ ആയതുകൊണ്ട് ഞങ്ങളുടെ ടൂർണമെന്‍റ്​ പോസ്റ്റർ വൈറലാകുമെന്ന് അറിഞ്ഞിരുന്നില്ല. ഞങ്ങൾ ഒരിക്കലും അസഹിഷ്ണുത കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. വാസ്തവത്തിൽ മറ്റ് കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരും ടൂർണമെന്‍റിന്‍റെ സംഘാടകരായിട്ടുണ്ട്​. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു' -മറ്റൊരു സംഘാടകൻ പറഞ്ഞു.

ചില റിപ്പോർട്ടുകൾ അനുസരിച്ച് കോവിഡ് നിയന്ത്രണങ്ങൾക്ക്​ വിധേയമായി പ്രാദേശിക തിരഞ്ഞെടുക്കപ്പെട്ട സംഘടനകളുടെ അംഗീകാരത്തോടെയാണ് ടൂർണമെന്‍റ്​ നടന്നത്. ഇവന്‍റിലെ വരുമാനം പ്രാദേശികമായി പ്രവർത്തിക്കുന്ന സ്വകാര്യ എൻ‌ജി‌ഒയിലേക്ക് പോയതായും സൂചനയുണ്ട്​. ട്വിറ്ററിൽ പോസ്റ്റർ വൈറലായതോടെ വിമർശവുമായി നിരവധിപേർ രംഗത്തെത്തി. 'ഈ നഗരത്തിൽ ജനിച്ച്​ വളർന്നതിനാൽ തന്നെ ഇത്തരമൊരു മത്സരം നടക്കുന്നതിൽ അത്​ഭുതമൊന്നുമില്ല. എന്‍റെ നാട്ടിൽ ബ്രാഹ്മണ വരേണ്യത എത്രമാത്രം വ്യാപകവും പിന്തിരിപ്പനുമാണെന്ന് എനിക്കറിയാം'-ഒരാൾ കുറിച്ചു.

'ബ്രാഹ്മണ ക്രിക്കറ്റ് ടൂർണമെന്‍റ്​. മറ്റ് ജാതിക്കാരെ അനുവദിക്കില്ല. ഇതാദ്യമായാണ് ഇത്തരമൊരുകാര്യം ഞാൻ പരസ്യമായി കാണുന്നത്. എന്നാൽ ഇത് തന്നെയല്ലേ ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് ടൂർണമെന്‍റിലും നടക്കുന്നത്​. എല്ലാ കമ്പനികളിലും നടക്കുന്നത്​'-മറ്റൊരാൾ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadcricket tournamentviral posterBrahmin only
Next Story