മഹാരാഷ്ട്രയിൽ സഖ്യസർക്കാർ വന്നാൽ ബുള്ളറ്റ് ട്രെയിനില്ല; പണം കർഷകർക്ക് നൽകുമെന്ന് സൂചന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സേന-കോൺഗ്രസ്-എൻ.സി.പി സഖ്യസർക്കാർ അധികാരത്തിലെത്തിയാൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ ്പിലാക്കില്ലെന്ന് സൂചന. കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നടപ്പാക്കുന്ന ഒരു ലക്ഷം കോടിയുടെ ബുള്ളറ്റ് ട്രെയിൻ പ ദ്ധതിയിൽ നിന്ന് പിന്മാറാനാണ് ആലോചന. നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളിലൊന്നാണ് മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ബുള്ളറ്റ് ട്രെയിൻ.
ഒരു ലക്ഷം കോടിയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ 88,000 കോടി 0.1 ശതമാനം പലിശനിരക്കിൽ ജപ്പാൻ വായ്പയായി നൽകും. 5000 കോടിയാണ് മഹാരാഷ്ട്ര സർക്കാറിെൻറ വിഹിതം. ഇത് നൽകേണ്ടെന്ന് ചർച്ചകളിൽ തീരുമാനമായെന്നാണ് സൂചന. എൻ.ഡി.ടി.വിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
കർഷക ക്ഷേമം, വായ്പ എഴുതി തള്ളൽ തുടങ്ങി അടിയന്തര പ്രാധാന്യത്തോടെ ചെയ്ത് തീർക്കേണ്ട പദ്ധതികൾക്കാവും സർക്കാർ ഊന്നൽ നൽകുകയെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.